Image

ട്രംപ് പീഡിപ്പിച്ച ഇല്ലീഗൽസിനു നഷ്ടപരിഹാരം നൽകണമെന്നു പ്രമീള ജയപാൽ (പിപിഎം)

Published on 29 March, 2026
 ട്രംപ് പീഡിപ്പിച്ച ഇല്ലീഗൽസിനു നഷ്ടപരിഹാരം നൽകണമെന്നു പ്രമീള ജയപാൽ (പിപിഎം)

അനധികൃത കുടിയേറ്റക്കാർ ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾ മൂലം അനുഭവിക്കേണ്ടി വന്ന യാതന കണക്കിലെടുത്തു അവർക്കു നഷ്ടപരിഹാരം നൽകേണ്ടതാണെന്ന് വാഷിംഗ്ടണിൽ നിന്നുള്ള ഡെമോക്രാറ്റിക് റെപ്. പ്രമീള ജയപാൽ ആവശ്യപ്പെട്ടു.

ട്രംപിന്റെ കാലത്തു കാണാതായ കുട്ടികളെ കുറിച്ച് യുഎസ് ഹൗസിൽ ജയപാൽ കൊണ്ടുവന്ന ചർച്ചയിലാണ് അവർ ഈ ആവശ്യം ഉന്നയിച്ചത്.

ഭാവിയിൽ അധികാരത്തിൽ വരുന്ന ഡെമോക്രാറ്റിക് ഭരണകൂടം ആ യാതനകൾക്കു കാരണക്കാരായവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുമെന്ന് ജയപാൽ താക്കീതു നൽകി.

"നമുക്ക് ഉത്തരവാദിത്തങ്ങൾ സ്ഥാപിക്കേണ്ടതുണ്ട്. ഈ യാതന അടിച്ചേൽപിക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്‌തേ തീരൂ. അവരെ ഇവിടെ നമുക്കു മുന്നിൽ കൊണ്ടുവരണം.

"നഷ്ടപരിഹാരവും നൽകേണ്ടതുണ്ട്."

കുടിയേറ്റ നിയമം സംബന്ധിച്ച ഹൗസ് ജുഡീഷ്യറി സബ്കമ്മിറ്റിയിൽ അംഗമാണ് ജയപാൽ.

Rep. Jayapal seeks reparation for illegals 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക