Image

യുദ്ധം അധികം നീണ്ടു പോവില്ല, ലക്ഷ്യങ്ങൾ ഏറെ നേടിക്കഴിഞ്ഞെന്നു വാൻസ്‌ (പിപിഎം)

Published on 29 March, 2026
 യുദ്ധം അധികം നീണ്ടു പോവില്ല, ലക്ഷ്യങ്ങൾ ഏറെ നേടിക്കഴിഞ്ഞെന്നു വാൻസ്‌ (പിപിഎം)

ഇറാനിൽ അമേരിക്കൻ സേന ലക്ഷ്യങ്ങൾ ഗണ്യമായി നേടിക്കഴിഞ്ഞെന്നും യുദ്ധം അധികം നീട്ടിക്കൊണ്ടു പോകാൻ പ്രസിഡന്റ് ട്രംപിന് ആഗ്രഹമില്ലെന്നും വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്‌.

ഇറാന്റെ ആണവ പദ്ധതി ദീർഘകാലത്തേക്കു നിർവീര്യമാക്കി എന്ന് ഉറപ്പു വരുന്നതു വരെയാണ് യുദ്ധം തുടരാൻ ഉദ്ദേശിക്കുന്നതെന്നു വാൻസ്‌ വലതുപക്ഷ നിരീക്ഷകൻ ബെന്നി ജോൺസന്റെ പോഡ്‌കാസ്റ്റിൽ പറഞ്ഞു. "ദീർഘകാലം ഇറാനുമായി യുദ്ധം ചെയ്യാൻ പ്രസിഡന്റ് ട്രംപിനു ആഗ്രഹമില്ല. സൈനിക ലക്ഷ്യങ്ങൾ നേടിക്കഴിഞ്ഞാലുടൻ യുദ്ധം അവസാനിപ്പിക്കും. ലക്ഷ്യങ്ങൾ ഏറെ നേടിക്കഴിഞ്ഞു.

"യുദ്ധം അവസാനിപ്പിച്ചാൽ വളരെയേറെ കാലത്തേക്ക് നമ്മൾ ഇതു വീണ്ടും ചെയ്യേണ്ടി വരാൻ പാടില്ല എന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ആ രാജ്യം ഇപ്പോഴും അണ്വായുധം നിർമിക്കാൻ ശ്രമിക്കുന്നുണ്ട്. നമുക്ക് അത് ദീർഘകാലത്തേക്ക് അസാധ്യമാക്കണം."

ഇറാനെതിരെ ഒന്നോ രണ്ടോ വർഷം യുദ്ധം ചെയ്യാൻ താത്പര്യമില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ടെന്നു വാൻസ്‌ ചൂണ്ടിക്കാട്ടി.

ഹൃസ്വകാല യുദ്ധത്തോടുള്ള പ്രതികരണം മാത്രമാണ് ഇപ്പോൾ കാണുന്ന വിലക്കയറ്റമെന്നു വാൻസ്‌ പറഞ്ഞു.

Vance says Iran war will end soon 

Join WhatsApp News
holy holy 2026-03-29 03:41:58
ശെരിയാണ്. സമ്മതിച്ചു. യുദ്ധം അധിക കാലം നീണ്ടുപോയാൽ സ്റ്റോക്ക് മാർക്കറ്റ് സപ്പോർട്ട് പൊളിച്ചു താഴെച്ചാടും. അപ്പോൾ പിന്നെ ഡെമോക്രറ്റുകൾ കസേര കൊണ്ടുപോകും. അതുകൊണ്ട് യുദ്ധം അധിതികകാലം നീളൻ പാടില്ല. സെൽഫിഷ് ബാസ്റ്റാർഡ്‌സ്. ഇപ്പോൾ കുറെ പൊട്ടന്മാർ ട്രംപിനെതിരായി No Kings rally നടത്തുന്നു. ഈ പൊട്ടന്മാർ എന്തൊകൊണ്ടാണ് മനസിലാക്കാത്തത് ഈ No Kings rally ഡെമോക്രാറ്റ് തലവന്മാർ കസേരക്കുവേണ്ടി മറ്റുള്ളവരെ പൊട്ടൻ കളിപ്പിക്കുന്നതാണെന്ന്. ഇപ്പോൾ കുറെ പൊട്ടന്മാരെ ഒരുമിച്ചുകൂട്ടി കസേര പിടിച്ചെടുക്കും, എന്നിട്ട് ഇറാൻ യുദ്ധത്തിനുപകരം ഉക്രൈൻ യുദ്ധം തുടരും. എന്തായാലും പടക്കോപ്പുകൾ ഉണ്ടാക്കുന്നവർക്ക് പണം കിട്ടണം. അത്രമാത്രമേയുള്ളൂ ഉദ്ദേശം. പിന്നെ ഹോളി ലാൻഡ് എന്ന് പറഞ്ഞു നടക്കുന്ന കുറ പൊട്ടന്മാർ ഉണ്ട്. കുറച്ചുമാസം മുമ്പ് ഒരു പടിഞ്ഞാറൻ സ്ത്രീ റിപ്പോർട്ടർ ഇസ്രായേലിൽ പോയി. ഹോളി ലാൻഡ് എന്ന് പറഞ്ഞു നടന്നപ്പോൾ കുറെ ജൂവിഷ് ഇരുകാലികൾ ആ സ്ത്രീയുടെ മുഖത്ത് തുപ്പി. അപ്പോൾ അവർ ആ സ്ത്രീ പറഞ്ഞു holy spit എന്ന്. ഇത്തരം പെരുമാറ്റം ആണ് ഇസ്രേലികളെ എന്തും ചെയ്യാൻ അനുവാദം ആയി എടുക്കാൻ പ്രേരിപ്പിക്കുന്നത്. ഇസ്രേലികൾ മുഖത്ത് തുപ്പിയാൽ അത് holy spit ആണെങ്കിൽ, ആ ഇസ്രേലികളുടെ കക്കൂസിൽ ചെന്നാൽ holy ആയിട്ടുള്ള വേറൊരു സാധനം കിട്ടും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക