
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പൂർണ്ണ തൃപ്തി അറിയിച്ച് കെ. സുധാകരൻ. രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ടെന്നും അവ പാലിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന തന്റെ മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും സുധാകരൻ വ്യക്തമാക്കി.
ഇത്തവണ കണ്ണൂരിൽ മത്സരിക്കാത്തത് പാർട്ടി ആവശ്യപ്പെട്ടതുകൊണ്ടാണ്. കുടുംബസമേതമാണ് കെ. സുധാകരൻ ഡൽഹിയിലെത്തിയത്. രമേശ് ചെന്നിത്തലയുടെ പേര് നിർദ്ദേശിച്ചതിൽ മാറ്റമില്ലെന്ന് സുധാകരൻ ആവർത്തിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു. കെ. സുധാകരൻ ഒരു ‘യഥാർത്ഥ കോൺഗ്രസ് പോരാളി’ ആണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. കേരളത്തിലെ ജനങ്ങൾക്കായി ജീവിതം മാറ്റിവെച്ച നേതാവാണ് സുധാകരനെന്നും അദ്ദേഹം പ്രശംസിച്ചു.