Image

പി.കെ. ശശി വഞ്ചകൻ; വഞ്ചന കാട്ടിയവർക്ക് ജനമധ‍്യത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് മുഖ‍്യമന്ത്രി

Published on 28 March, 2026
പി.കെ. ശശി വഞ്ചകൻ; വഞ്ചന കാട്ടിയവർക്ക് ജനമധ‍്യത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് മുഖ‍്യമന്ത്രി

പാലക്കാട്: സിപിഎമ്മുമായി ഇടഞ്ഞ് പാർട്ടി വിട്ട്  നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന പി.കെ. ശശി വഞ്ചകനാണെന്ന് മുഖ‍്യമന്ത്രി പിണറായി വിജയൻ.

വഞ്ചനയുടെ ചരിത്രം പേറുന്നവരെ കാലം എന്നും ഒറ്റപ്പെടുത്തിയിട്ടുണ്ടെന്നും മുഖ‍്യമന്ത്രി പറഞ്ഞു. പാലക്കാട് വച്ചു നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കവെയായിരുന്നു മുഖ‍്യമന്ത്രിയുടെ പ്രസ്താവന.

പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞ് പോയവർക്കുള്ള തിരിച്ചടിയാകും ഈ തെരഞ്ഞെടുപ്പ് ഫലമെന്നു പറഞ്ഞ മുഖ‍്യമന്ത്രി വഞ്ചന കാട്ടിയവർക്ക് ജനമധ‍്യത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക