
യെമെനിലെ ഷിയാ കലാപകാരികളായ ഹൂത്തികൾ മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ പ്രവേശിച്ചു. ശനിയാഴ്ച്ച അവർ ഇസ്രയേലിനു നേരെ ബാലിസ്റ്റിക് മിസൈലുകൾ കൊണ്ട് ആക്രമണം നടത്തിയെന്നു ഇസ്രയേൽ സ്ഥിരീകരിച്ചു.
യുദ്ധം തീർക്കാൻ ചർച്ചകൾ നടക്കുന്നതിനിടയിൽ ഈ സംഭവവികാസം ഗുരുതരമാണെന്നു നിരീക്ഷകർ കരുതുന്നു. ചെങ്കടലിൽ കപ്പലുകൾ തകർത്തിട്ടുള്ള ഹൂത്തി പോരാളികൾ അറേബ്യൻ കടലിലും കരുത്തു കാട്ടിയിട്ടുണ്ട്. എന്നാൽ ഇസ്രയേലിനെ നേരിട്ട് ആക്രമിക്കുന്നത് ഇതാദ്യമാണ്.
ചെങ്കടൽ വഴിയാണ് സൗദി എണ്ണ കൊണ്ടുപോകുന്നത്. ചെങ്കടലിനെ ഏഡൻ കടലിടുക്കുമായി ബന്ധിപ്പിക്കുന്ന ബാബ് അൽ-മൻദീപ് കടലിടുക്ക് അടയ്ക്കാൻ അവർക്കു കഴിഞ്ഞാൽ മറ്റൊരു വലിയ പ്രതിസന്ധി രൂപം കൊള്ളും.
ഹോർമുസിനു പുറമെ ഈ കടലിടുക്കു കൂടി അടച്ചാൽ യൂറോപ്പിലേക്കുള്ള കപ്പൽ പാതകൾ അടയും. ആഗോള വ്യാപാരത്തിന്റെ 10% ഇതു വഴിയാണ് പോകുന്നത്.
ചർച്ചകളിൽ ഇറാനു കരുത്തു പകരുക എന്ന ഉദ്ദേശവും ഹൂത്തികൾക്കുണ്ടെന്നു നിരീക്ഷകർ പറയുന്നുണ്ട്.
Houthis enter war with direct hit on Israel