Image

ഗൾഫ് മേഖലയിൽ 20 ഇന്ത്യൻ കപ്പലുകൾ കുടുങ്ങി, 540 നാവികരും (പിപിഎം)

Published on 28 March, 2026
ഗൾഫ് മേഖലയിൽ 20 ഇന്ത്യൻ കപ്പലുകൾ കുടുങ്ങി, 540 നാവികരും (പിപിഎം)

പേർഷ്യൻ ഗൾഫിൽ ഇന്ത്യൻ കൊടി പറത്തിയ 20 കപ്പലുകളും അവയിൽ 540 നാവികരും കുടുങ്ങി കിടപ്പുണ്ടെന്നു ഡൽഹിയിൽ ഗവൺമെന്റ് അറിയിച്ചു.

സജീവമായി നിരീക്ഷിക്കുന്നുണ്ടെന്നു തുറമുഖ, കപ്പൽ ഗതാഗത വകുപ്പ് അറിയിച്ചു. നാവികരെല്ലാം സുരക്ഷിതരാണ്.

ഇതുവരെ 938 നാവികരെ തിരിച്ചു കൊണ്ടുവന്നു.

ഇന്ത്യൻ തുറമുഖങ്ങളെ യുദ്ധം ബാധിച്ചിട്ടില്ലെന്നു അറിയിപ്പിൽ പറയുന്നു.

പെട്രോളിയം ഉത്പന്നങ്ങൾ നിറച്ച രണ്ടു കപ്പലുകൾ ശനിയാഴ്ച്ച ഹോർമുസ് കടലിടുക്ക് കടന്നു ഇന്ത്യയിലേക്കു സഞ്ചരിക്കുന്നുണ്ട്. ഇന്ത്യൻ നേവി അവയ്ക്കു സുരക്ഷ നൽകുന്നു.

20 Indian-flagged vessels with 540 seafarers stuck in Persian Gulf 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക