Image

ടൈഗർ വുഡ്‌സിനെ ജയിലിൽ നിന്നു വിട്ടയച്ചു (പിപിഎം)

Published on 28 March, 2026
ടൈഗർ വുഡ്‌സിനെ ജയിലിൽ നിന്നു വിട്ടയച്ചു (പിപിഎം)

ലഹരിയുടെ സ്വാധീനത്തിൽ കാറോടിച്ചു അപകടത്തിൽ പെട്ടതിനെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്‌സ് (50) എട്ടു മണിക്കൂർ ജയിൽ വാസത്തിനു ശേഷം വെള്ളിയാഴ്ച്ച രാത്രി പുറത്തിറങ്ങി. മാധ്യമങ്ങളെ വെട്ടിച്ചു മാർട്ടിൻ കൗണ്ടി ജയിലിന്റെ പിൻവാതിലൂടെയാണ് അദ്ദേഹം പുറത്തു കടന്നു കറുത്ത കാഡിലാക്കിന്റെ പിൻസീറ്റിൽ കയറി.

ഫ്ലോറിഡ ജുപിറ്റർ ഐലൻഡിൽ അപകടം ഉണ്ടാവുമ്പോൾ  വുഡ്‌സ് എന്തോ മരുന്നു കഴിച്ചിരുന്നു എന്നാണ് പോലീസ് പറയുന്നത്. മദ്യപിച്ചിരുന്നു എന്നായിരുന്നു ആദ്യ റിപ്പോർട്ട്. പുലർച്ചെ രണ്ടു മണിയോടെയാണ് ട്രക്കിനെ മറികടക്കാൻ ശ്രമിക്കുമ്പോൾ വുഡ്‌സിന്റെ ലാൻഡ്റോവർ മറിഞ്ഞത്.  

വുഡ്‌സിനു പരുക്കൊന്നും ഉണ്ടായില്ലെന്നു പോലീസ് പറയുന്നു. ഫ്ലോറിഡ നിയമം അനുസരിച്ചു ഇത്തരം അപകടങ്ങളിൽ പെടുന്നവർ എട്ടു മണിക്കൂർ ജയിലിൽ കഴിയണം. വിട്ടയച്ചത് എന്തു വ്യവസ്ഥകളിൽ ആണെന്നു വ്യക്തമല്ല.

കസ്റ്റഡിയിൽ എടുക്കുമ്പോൾ വുഡ്‌സ് അശക്തനായിരുന്നു എന്നു പോലീസ് പറഞ്ഞു.    

Tiger Woods released from jail

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക