Image

ട്രംപ് പേരിട്ടു: ഹോർമുസ് അല്ല, ട്രംപ് കടലിടുക്ക് (പിപിഎം)

Published on 28 March, 2026
ട്രംപ് പേരിട്ടു: ഹോർമുസ് അല്ല, ട്രംപ് കടലിടുക്ക് (പിപിഎം)

ഹോർമുസ് കടലിടുക്കിനു ട്രംപ് കടലിടുക്കെന്നു പേരിട്ട് പ്രസിഡന്റ് ട്രംപ്. താൻ അബദ്ധത്തിലൊന്നും പറഞ്ഞതല്ലെന്നു അദ്ദേഹം കൂട്ടിച്ചേർക്കയും ചെയ്‌തു.

വെള്ളിയാഴ്ച്ച ഫ്ലോറിഡയിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റിവ് പ്രയോറിറ്റി സമ്മിറ്റിൽ ട്രംപ് പറഞ്ഞു: "ട്രംപ് കടലിടുക്ക് തുറന്നേ പറ്റൂ. അതായത് ഹോർമുസ്. ക്ഷമിക്കുക, ഞാൻ അബദ്ധത്തിൽ പറഞ്ഞതാണെന്നു വ്യാജവാർത്താ പത്രങ്ങൾ പറയും. 

"ഒന്നു മനസിലാക്കുക. ഞാൻ അങ്ങിനെ അബദ്ധങ്ങൾ പറയാറില്ല."

ഇറാൻ ഒത്തുതീർപ്പിനു യാചിക്കയാണെന്നു ട്രംപ് അവകാശപ്പെട്ടു. അതിൽ ഹോർമുസ് തുറക്കുന്നത് പ്രധാനപ്പെട്ട ആവശ്യമാണ്.

Trump refers to Strait of Hormuz as 'Strait of Trump'  

Join WhatsApp News
ഒരു വായനക്കാരി 2026-03-28 14:01:15
അമേരിക്കൻ ഐക്യനാടുകൾ എന്ന പേരു മാറ്റി ട്രമ്പ് എമ്പയർ എന്നാക്കി മാറ്റാനുള്ള നീക്കങ്ങൾ അധികം വൈകാൻ പാടില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക