Image

അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് അഞ്ച് ഇന്ത്യക്കാർക്ക് പരിക്ക്

Published on 28 March, 2026
അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് അഞ്ച് ഇന്ത്യക്കാർക്ക് പരിക്ക്

ഡൽഹി: അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് അഞ്ച് ഇന്ത്യൻ പൗരന്മാർക്ക് പരിക്ക്. ഖലീഫ ഇക്കണോമിക് സോണിനു സമീപം ശനിയാഴ്ച ബാലിസ്റ്റിക് മിസൈൽ ആകാശത്തുവെച്ച് തകർക്കുന്നതിനിടെ, അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചാണ് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റത്.

വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി മിസൈൽ തകർത്തതായും, അവശിഷ്ടങ്ങൾ വീണ് തീപിടുത്തം ഉണ്ടായെന്നും അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. പരിക്കേറ്റ അഞ്ച് ഇന്ത്യക്കാരുടെയും പരിക്ക് ഗുരുതരമല്ലെന്നും അധികൃതർ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.

'ഖലീഫ ഇക്കണോമിക് സോൺസിന് സമീപം ഉണ്ടായ രണ്ട് സംഭവങ്ങളിൽ ബന്ധപ്പെട്ട അധികൃതർ നടപടികൾ സ്വീകരിച്ചു വരികയാണ്. മിസൈൽ പ്രതിരോധ സംവിധാനം ബാലിസ്റ്റിക് മിസൈൽ തകർത്തതിനെത്തുടർന്ന് വീണ അവശിഷ്ടങ്ങളാണ് അപകടത്തിനു കാരണമായത്. കൂടുതൽ അപ്‌ഡേറ്റുകൾ യഥാസമയം നൽകും' മീഡിയ ഓഫീസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക