Image

പ്രധാനമന്ത്രി മോദി ഞായറാഴ്ച തൃശൂരിൽ; സ്വരാജ് റൗണ്ടിൽ പ്രചാരണ റാലി

Published on 27 March, 2026
പ്രധാനമന്ത്രി മോദി ഞായറാഴ്ച തൃശൂരിൽ; സ്വരാജ് റൗണ്ടിൽ പ്രചാരണ റാലി

തൃശൂർ: എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തൃശൂരിലെത്തും. ജില്ലയിലെ എൻഡിഎ സ്ഥാനാർഥികളുടെ പ്രചാരണത്തിനായാണ് മാർച്ച് 29 ഞായറാഴ്ച പ്രധാനമന്ത്രി തൃശൂരിലെത്തുക. വൈകിട്ട് സ്വരാജ് റൗണ്ടിൽ നടക്കുന്ന റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുക്കും.

ഞായറാഴ്ച നാലുമണിക്ക് കുട്ടനെല്ലൂർ ഗവൺമെൻ്റ് കോളേജ് ഗ്രൗണ്ടിൽ പ്രധാനമന്ത്രി ഹെലികോപ്റ്റർ ഇറങ്ങും. 4:15 ഓടെ സ്വരാജ് റൗണ്ടിൽ ജില്ലാ ആശുപത്രിക്ക് മുന്നിൽ തുടർന്ന് സ്ഥാനാർഥിയെയും വച്ചുള്ള വാഹന റാലിയിൽ പങ്കെടുക്കും. സ്വരാജ് ഗ്രൗണ്ടിൽ 5 വഴികളിലായി ആളുകളെ നിർത്തും. ബിനി ടൂറിസ്റ്റ് ഹോം വരെയാണ് പ്രചരണ ജാഥ നടത്തുക.

പ്രധാനമന്ത്രിയെ കാണാൻ എത്തുന്നവർ കുടയോ ബാഗുകളോ കുടിവെള്ളമോ നാണയമോ ഒപ്പമെടുക്കാൻ അനുവദിക്കില്ലെന്നും അറിയിപ്പുണ്ട്. തൃശൂരിൽ പൊതുസമ്മേളനമില്ല. സ്വരാജ് റൗണ്ടിൽ ജില്ലാ ജനറൽ ആശുപത്രി പരിസരം മുതൽ നടുവിലാൽ വരെ 900 മീറ്റർ റോഡ് ഷോ ആണ് പരിഗണനയിൽ. ഇതിൽ എൻഡിഎ സ്ഥാനാർഥികളായ പത്മജ വേണുഗോപാൽ (തൃശൂർ), കെകെ അനീഷ്കുമാർ (മണലൂർ) തുടങ്ങിയവർ പങ്കെടുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക