
വിദേശത്തു നിന്നു കുറഞ്ഞ വേതനത്തിൽ ജീവനക്കാരെ എച്-1 ബി വിസയിൽ കൊണ്ടുവരുന്നതു തടയാൻ ആ പദ്ധതിയിൽ ശമ്പളം വർധിപ്പിക്കാൻ ലേബർ വകുപ്പ് പുതിയ ചട്ടങ്ങൾ നിർദേശിച്ചു. യുഎസ് ജീവനക്കാർക്കു കിട്ടുന്ന ശമ്പളത്തിനു തുല്യമായി വിദേശീയരുടെ വേതനം പുതുക്കും.
"അന്യായമായ വേതനം മൂലം അമേരിക്കൻ ജീവനക്കാർക്കു പ്രശ്നമുണ്ടാവുന്നത് തടയണം എന്ന കാര്യത്തിൽ ട്രംപ് ഭരണകൂടത്തിനു ഉറച്ച നിലപാടാണുള്ളത്," ലേബർ സെക്രട്ടറി ലോറി ഷാവേസ്-ഡി റെമീർ പറഞ്ഞു.
പുതിയ ചട്ടങ്ങൾ അനുസരിച്ചു തൊഴിലുടമ എൻട്രി ലെവലിൽ വിദേശിയർക്കു നൽകേണ്ട ഏറ്റവും കുറഞ്ഞ വേതനം 17 ശതമാനത്തിൽ നിന്നു 34% ആയി ഉയർത്തും. ഏറ്റവും ഉയർന്ന തലത്തിൽ 67ൽ നിന്ന് 88ലേക്കും.
നിലവിലുള്ള കരാറുകൾക്കു പുതിയ ചട്ടങ്ങൾ ബാധകമല്ല.
US moves to raise H-1B wage floors