Image

യുഎസ് സൈനികർക്കു ഗൾഫ് ഹോട്ടലുകളിൽ അഭയം നൽകുന്നതിനെതിരെ ഇറാൻ (പിപിഎം)

Published on 27 March, 2026
യുഎസ് സൈനികർക്കു ഗൾഫ് ഹോട്ടലുകളിൽ അഭയം നൽകുന്നതിനെതിരെ ഇറാൻ (പിപിഎം)

യുഎസ് സൈനികർക്കു താമസ സൗകര്യം ഒരുക്കുന്ന ബഹ്‌റൈനിലെയും യു എ ഇയിലെയും ഹോട്ടലുകൾക്കു ഇറാൻ അന്ത്യശാസനം നൽകി. യുഎസ് സൈനികരെ താമസിപ്പിക്കുന്നവർ ഇറാന്റെ ആക്രമണങ്ങൾക്കു ന്യായമായും ലക്ഷ്യമാവും എന്നാണ് താക്കീത്.

ഇറാന്റെ ആക്രമണങ്ങൾ തുടങ്ങിയ ശേഷം ഈ സൈനികർ യുഎസ് താവളങ്ങൾ വിട്ടു ഹോട്ടലുകളിൽ അഭയം തേടിയെന്നു അർധ സർക്കാർ ഏജൻസി ഫാർസ് പറഞ്ഞു. വിദേശ സൈനികർക്കു അഭയം നൽകുന്ന ആർക്കും ഈ ഭീഷണി നേരിടേണ്ടി വരും.

സിവിലിയൻ മേഖലയിലും യുഎസ് സൈനികർ അഭയം തേടിയിട്ടുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. ബെയ്‌റൂട്ടിൽ പഴയൊരു ലോജിറ്റിക്‌സ് ബെയ്‌സിലും ദമാസ്കസിലെ റിപ്പബ്ലിക് പാലസിലും ഫോർ സീസൺസ്, ഷെറാട്ടൺ ഹോട്ടലുകളിലും അവർ താമസിക്കുന്നുണ്ട്.

യുഎസ് മറീനുകളെ ഇസ്താൻബൂൾ,  സോഫിയ വഴി ജിബൂത്തി ഇന്റർനാഷണൽ എയര്പോര്ട്ടിലേക്കു മാറ്റി.

യുഎസ് താവളം വിട്ടു സിവിലിയൻ കേന്ദ്രങ്ങളിൽ അഭയം തേടുന്ന സൈനികരെ സ്വീകരിക്കരുതെന്നു ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ഗൾഫ് രാജ്യങ്ങൾക്കു താക്കീതു നൽകി. "അവർ സിവിലിയന്മാരെ പരിചയാക്കുകയാണ്.

യുഎസിലെ ഹോട്ടലുകളിൽ സിവിലിയൻമാർക്കു ഭീഷണി ഉയർത്തുന്ന സൈനികരെ പ്രവേശിപ്പിക്കില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഗൾഫ് രാജ്യങ്ങളും ആ മാതൃക പിന്തുടരണമെന്നു അദ്ദേഹം ഉപദേശിച്ചു.

Iran issues 'ultimatum' to Bahrain, UAE hotels hosting US troops

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക