
17കാരനെ പീഡിപ്പിച്ച മന്ത്രവാദിക്ക് 17 വര്‍ഷം കഠിനതടവിന് ശിക്ഷിച്ച് മഞ്ചേരി അതിവേഗ പോക്‌സോ കോടതി. വളാഞ്ചേരി സ്വദേശി സൈനുലാബുദീനെയാണ് ശിക്ഷിച്ചത്. തടവിനു പുറമെ പ്രതി 2.5 ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു.
2016-ലാണ് കേസിനാസ്പദമായ സംഭവം. അരീക്കോട് പോലീസാണ് 2016-ല്‍ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയത്. വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്‌ക്കൊടുവിലാണ് പ്രതി കുറ്റക്കാരനാണെന്ന് മഞ്ചേരി പോക്‌സോ കോടതി കണ്ടെത്തിയത്.