
ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ ഫണ്ടിംഗ് സെനറ്റിൽ തടഞ്ഞു കിടക്കുന്നതിനാൽ ശമ്പളം കിട്ടാത്ത ടി എസ് എ ജീവനക്കാർക്കു വേണ്ടി അടിയന്തര ഉത്തരവിൽ ഒപ്പിടുമെന്നു പ്രസിഡന്റ് ട്രംപ് വ്യാഴാഴ്ച പ്രഖ്യാപിച്ചു.
എന്നാൽ ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ, വ്യാഴാഴ്ച്ച രാത്രി വൈകി ഇരുന്ന സെനറ്റ് ഒരു ഒത്തുതീർപ്പനുസരിച്ചു ഐസ്, സി ബി പി എന്നീ ഏജന്സികൾ ഒഴികെ ഹോംലാൻഡ് സെക്യൂരിറ്റിക്കു ഫണ്ടിംഗ് അംഗീകരിച്ചു. ടി എസ് എ, കോസ്റ്റ് ഗാർഡ് എന്നിവ ഉൾപ്പെടെയുള്ള ഏജൻസികൾക്കു പണം കിട്ടും.
സെനറ്റിൽ ഫണ്ടിംഗ് തടഞ്ഞതിനു ഡെമോക്രാറ്റുകളുടെ നേരെ ട്രംപ് നേരത്തെ കടന്നാക്രമണം നടത്തി. അവർ ദേശീയ പ്രതിസന്ധി സൃഷ്ടിച്ചത് കൊണ്ട് രാജ്യത്തിനോടുള്ള കടമ താൻ നിർവഹിക്കുന്നു എന്നദ്ദേഹം പറഞ്ഞു.
ദേശീയ അടിയന്തര നിയമം അനുസരിച്ചു ചെലഴിക്കാത്ത സർക്കാർ ഫണ്ടുകൾ കൊണ്ടു തത്കാലം ശമ്പളം കൊടുക്കാൻ പ്രസിഡന്റിനു അധികാരമുണ്ട്. അതു കോൺഗ്രസിനെ മറികടന്നാണ്.
സെനറ്റിൽ ഫണ്ടിംഗ് ബിൽ പാസാക്കാൻ ആവശ്യമായ 60 വോട്ടുകൾ റിപ്പബ്ലിക്കൻ പാർട്ടിക്കില്ല. അതിനു ഡെമോക്രാറ്റുകൾ സഹായിക്കണം.
അതിനൊരു ഒത്തുതീർപ്പു വ്യാഴാഴ്ച്ച ഉണ്ടായെങ്കിലും ഐസിന്റെ പ്രവർത്തന രീതി പാടേ മാറ്റാതെ അവർക്കുള്ള പണം നൽകില്ലെന്ന നിലപാടിൽ ഡമോക്രാറ്റുകൾ ഉറച്ചു നിന്നു.
Senate clears TSA funding after Trump vows salaries