Image

മിഡിൽ ഈസ്റ്റ് സമാധാന ശ്രമങ്ങളിൽ പാക്കിസ്ഥാൻ പങ്കു വഹിക്കുന്നുവെന്നു യുഎസ് സ്ഥിരീകരണം (പിപിഎം)

Published on 27 March, 2026
മിഡിൽ ഈസ്റ്റ് സമാധാന ശ്രമങ്ങളിൽ പാക്കിസ്ഥാൻ പങ്കു വഹിക്കുന്നുവെന്നു യുഎസ് സ്ഥിരീകരണം (പിപിഎം)

മിഡിൽ ഈസ്റ്റ് യുദ്ധം തീർക്കാൻ യുഎസ് പാക്കിസ്ഥാൻ നടത്തുന്ന ശ്രമങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ടെന്നു ഔദ്യോഗിക സ്ഥിരീകരണം. യുഎസ് നിർദേശിച്ച 15-ഇന സമാധാന പദ്ധതി ഇറാനു നൽകിയത് പാക്കിസ്ഥാൻ ആണെന്നു പ്രസിഡന്റ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് പ്രസിഡന്റ് അധ്യക്ഷത വഹിച്ച ക്യാബിനറ്റ്  യോഗത്തിൽ പറഞ്ഞു.  

“പാക്കിസ്ഥാൻ ഗവൺമെന്റ് ആ പദ്ധതി ഇറാനു കൈമാറിയ ശേഷം ശക്തമായ വിധം അനുകൂലമായ സന്ദേശങ്ങൾ കൈമാറുകയും ചർച്ചകൾ നടക്കുകയും ചെയ്തു.” 

യുഎസ് നിർദേശിച്ച സുപ്രധാന കാര്യങ്ങൾ സ്വീകരിക്കാൻ ഇറാൻ വിസമ്മതിച്ചപ്പോൾ നയതന്ത്ര ശ്രമങ്ങൾ വഴിമുട്ടിയെന്നു വിറ്റ്കോഫ് നേരത്തെ പറഞ്ഞിരുന്നു. യുറേനിയം സമ്പുഷ്ടമാക്കുന്നത് നിർത്തുക, ആണവ പദ്ധതി അവസാനിപ്പിക്കുക, മിസൈൽ പദ്ധതി വെട്ടിച്ചുരുക്കുക എന്നിവ ആയിരുന്നു ആവശ്യങ്ങൾ.

യുദ്ധം കൊണ്ടു യുഎസിനു നേടാൻ കഴിയുന്നത് നയതന്ത്രം കൊണ്ടു തീർക്കാൻ അവർ തയാറല്ല എന്നാണ് ചർച്ചകളിൽ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. "ദുർബലനായ ഒരു യുഎസ് പ്രസിഡന്റ് വരുന്നതു വരെ ചർച്ച നീട്ടുക എന്നതാണ് അവരുടെ അടവെന്നു മനസിലായി. സമാധാനപരമായി പ്രശ്നം തീർക്കാനുള്ള എല്ലാ ശ്രമങ്ങളും യുഎസ് നടത്തിക്കഴിഞ്ഞിരുന്നു."  

US opens Iran talks via Pakistan channel: Trump advisor

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക