Image

കോഴഞ്ചേരി സെന്‍റ് തോമസ് കോളജിൽ വോട്ട് ചോദിച്ചെത്തി അബിൻ വർക്കി; എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതായി പരാതി

Published on 26 March, 2026
കോഴഞ്ചേരി സെന്‍റ് തോമസ് കോളജിൽ വോട്ട് ചോദിച്ചെത്തി അബിൻ വർക്കി; എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതായി പരാതി

ആറന്മുള: വോട്ട് അഭ‍്യർഥിച്ച് കോഴഞ്ചേരി സെന്‍റ് തോമസ് കോളെജിലെത്തിയ ആറന്മുളയിലെ യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കിയെ എസ്എഫ്ഐ പ്രവർത്തകർ‌ തടഞ്ഞതായി പരാതി. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇടപെട്ടതോടെയാണ് വലിയ സംഘർഷം ഒഴിവായത്.


തുടർന്ന് കോളെജിലെ എല്ലാ ഡിപ്പാർട്ട്മെന്‍റിലും കയറി വോട്ട് ചോദിച്ച ശേഷമാണ് അബിൻ വർക്കി മടങ്ങിയത്. ആരോഗ‍്യ വകുപ്പ് മന്ത്രി വീണാ ജോർജിനെതിരേ കരിങ്കൊടി കാണിച്ച അതുലും സംഘവും അബിൻ വർക്കിക്കൊപ്പം വോട്ട് ചോദിക്കാൻ എത്തിയിരുന്നു.

ഇവരെ കോളെജിൽ പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞായിരുന്നു എസ്എഫ്ഐ തടയാൻ ശ്രമിച്ചത്. ആറന്മുളയിൽ വീണാ ജോർജാണ് അബിൻ വർക്കിക്കെതിരേ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക