Image

എൽഡിഎഫ് സ്ഥാനാർത്ഥിക്കായി ഫേസ്ബുക്ക് കമന്റ്; പാങ്ങോട് സ്റ്റേഷനിലെ സിപിഒയ്ക്ക് സസ്‌പെൻഷൻ

Published on 26 March, 2026
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി ഫേസ്ബുക്ക് കമന്റ്; പാങ്ങോട് സ്റ്റേഷനിലെ സിപിഒയ്ക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ കമന്റിട്ട പൊലീസുകാരന് സസ്‌പെന്‍ഷന്‍. പാങ്ങോട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വൈശാഖൻ സതീശനെതിരെയാണ് തിരുവനന്തപുരം റൂറൽ പോലീസ് മേധാവി നടപടിയെടുത്തത്.

ഒരു മാധ്യമം നൽകിയ ‘വാമനപുരം ഇത്തവണ ആർക്കൊപ്പം’ എന്ന ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് വൈശാഖൻ കമന്റിട്ടത്. വാമനപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ഡി.കെ മുരളി തന്നെ ഇത്തവണയും വിജയിക്കുമെന്നായിരുന്നു വൈശാഖന്റെ കമന്റ്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്.

 സർക്കാർ ഉദ്യോഗസ്ഥർ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ് നടന്നതെന്ന് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. സേനയ്ക്ക് അവമതിപ്പും കളങ്കവും ഉണ്ടാക്കിയെന്നും റൂറൽ എസ്.പി പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക