Image

ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥിയെ ന്യൂ യോർക്കിൽ പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്തു (പിപിഎം)

Published on 26 March, 2026
ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥിയെ ന്യൂ യോർക്കിൽ പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്തു (പിപിഎം)

ന്യൂ യോർക്കിൽ കംപ്ട്രോളർ സ്ഥാനത്തേക്കു മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ രാജ് ഗോയലിനെ പ്രതിഷേധ പ്രകടനത്തിനിടയിൽ അറസ്റ്റ് ചെയ്തു. കാലാവസ്ഥാ നിയമ ഭേദഗതികൾ നടപ്പാക്കുന്നത് ഗവർണർ കാത്തി ഹോക്കൽ ഏഴു വർഷത്തോളം നീട്ടിയതിനെതിരെ ആയിരുന്നു പ്രതിഷേധം. 

ഗോയലും മറ്റു നിരവധി പ്രതിഷേധക്കാരും ക്യാപിറ്റോളിലെക്കുള്ള പ്രവേശനം തടഞ്ഞപ്പോൾ സ്റ്റേറ്റ് പോലീസ് ഇടപെടുകയായിരുന്നു.  

2019ൽ കൊണ്ടുവന്ന ക്ലൈമറ്റ് ലീഡര്ഷിപ് ആൻഡ് കമ്മ്യൂണിറ്റി പ്രൊട്ടക്ഷൻ ആക്ട് ഭേദഗതി ചെയ്യുമ്പോൾ സ്റ്റേറ്റിൽ 1990ലെ തലത്തിൽ നിന്നു 40% വരെ മലിനീകരണം കുറയ്ക്കണം എന്നാണ് ആവശ്യപ്പെടുന്നത്. 2030 ആണ് നിശ്ചയിച്ചിട്ടുള്ള സമയപരിധി.

എന്നാൽ 2024 എന്ന സമയപരിധിയിൽ നിന്ന് 2030 അവസാനം വരെ നീട്ടാൻ ഹോക്കൽ ശ്രമിക്കുമ്പോൾ ഏഴു വർഷത്തെ താമസം വരുന്നുവെന്നു വിമർശനമുണ്ട്. അതിനു പ്രസിഡന്റ് ട്രംപും മഹാമാരിയും വിലക്കയറ്റവും ആണ് കാരണമെന്നു അവർ പറയുന്നു.

കൈയാമം വച്ച് കൊണ്ടുപോകുമ്പോൾ ഗോയൽ നൽകിയ സന്ദേശത്തിൽ കാലാവസ്ഥാ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണം എന്നാവശ്യപ്പെടുന്നു. "കാലാവസ്ഥാ നിയമം അട്ടിമറിക്കരുത്. നടപടി ഉടൻ വേണ്ടതാണ്."

കൻസാസ് നിയമസഭയിൽ 2007 മുതൽ 2011 വരെ പ്രവർത്തിച്ച ഗോയൽ ഇന്ത്യൻ അമേരിക്കൻ ഇമ്പാക്ട് എന്ന സംഘടനയുടെ സ്ഥാപകനുമാണ്. ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥികളെ തിരഞ്ഞെടുപ്പിൽ സഹായിക്കുന്ന സംഘടനയാണിത്.

Indian American candidate arrested in New York 
 

Join WhatsApp News
Sunil 2026-03-26 16:45:42
This guy is a climate control supporter. Our universe has never seen something of more fraud than climate control. Even Al Gore is not using the term Global Warming anymore.. in 2007, accepting the Nobel Prize, Al Gore predicted that in 7 years,[ ie by 2014] the Artic will be deprived of any snow. Actually the amount of snow went up 65 % by that time. He predicted NY City and Miami would be under water by 2025. The world spent about $20 trillion for this climate non-sense. Total, total waste of taxpayers money. Bill Gates was a big supporter of Climate Change. Recently he wished some of that money be spent to build schools in poor countries or for health care of poorer nations.
Climactic walker 2026-03-26 17:20:09
They need climate control installed inside their skull. Frauds with 4 limbs and moth eaten brains ! Great thorny made a torture out of it.. good thing is, she is a nut now…
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക