Image

ഗോൾവാൾക്കറെ വണങ്ങിയത് ഏത് ഡീൽ? വി ഡി സതീശനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

Published on 26 March, 2026
ഗോൾവാൾക്കറെ വണങ്ങിയത് ഏത് ഡീൽ? വി ഡി സതീശനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

ബിജെപി-സിപിഐഎം അവിശുദ്ധ കൂട്ടുകെട്ട് ആരോപിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ആർഎസ്എസ് ബന്ധം ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആർഎസ്എസ് ആചാര്യൻ ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്കുകൊളുത്തി വണങ്ങിയത് ഏത് ‘ഡീലിന്റെ’ ഭാഗമായിരുന്നുവെന്ന് മുഖ്യമന്ത്രി ചോദിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടൽ.

2006-ലെ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്തതിനെക്കുറിച്ച് ചോദിക്കുമ്പോൾ 2013-ലെ മറ്റൊരു ചടങ്ങിനെക്കുറിച്ച് പറഞ്ഞ് വി ഡി സതീശൻ രക്ഷപ്പെടുകയാണ്. മതനിരപേക്ഷ കേരളത്തിന് ഇതിൽ വ്യക്തമായ മറുപടി അറിയാൻ അവകാശമുണ്ട്. 2001-ലെയും 2006-ലെയും തിരഞ്ഞെടുപ്പുകളിൽ വി.ഡി. സതീശൻ ആർഎസ്എസ് പിന്തുണ തേടിയെന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷൻ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ആരോപണത്തിലും ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ആർഎസ്എസ് പിന്തുണ ഉറപ്പാക്കാനായിരുന്നോ അന്നത്തെ ഗോൾവാൾക്കർ പൂജ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 2006-ൽ പറവൂരിലുണ്ടായ ഡീൽ എന്താണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക