Image

ഹോർമുസ് അടച്ച ഇറാൻ നാവിക കമാൻഡർ അലിറിസ ടാങ്സിരിയെ വധിച്ചെന്നു ഇസ്രയേൽ (പിപിഎം)

Published on 26 March, 2026
ഹോർമുസ് അടച്ച ഇറാൻ നാവിക കമാൻഡർ അലിറിസ ടാങ്സിരിയെ വധിച്ചെന്നു ഇസ്രയേൽ (പിപിഎം)

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ഉപരോധം നയിക്കുന്ന വിപ്ലവ സേന ഐ ആർ ജി സിയുടെ നാവിക കമാൻഡർ അലിറിസ ടാങ്സിരി യുഎസ്-ഇസ്രയേലി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ അവകാശപ്പെട്ടു. ബന്ദർ അബ്ബാസിലാണ് ആക്രമണം നടന്നത്.

ഇറാൻ ഈ റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടില്ല.

2018ൽ കമാൻഡറായ ടാങ്സിരി ഇസ്രയേലിന്റെ മുഖ്യലക്ഷ്യങ്ങളിൽ ഒരാളായിരുന്നു.

ഈ കൊലപാതകം ഐ ആർ ജി സിക്കു ഒരു സന്ദേശമാണെന്നു ഇസ്രയേൽ ഡിഫൻസ് മിനിസ്റ്റർ ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. ഹോർമുസ് അടച്ചതിനു നേരിട്ട് ഉത്തരവാദിയാണ് അദ്ദേഹം.

യുദ്ധത്തിൽ 1,937 ഇറാൻകാർ കൊല്ലപ്പെട്ടെന്നു ഡെപ്യൂട്ടി ഹെൽത്ത് മിനിസ്റ്റർ അലി ജാഫറിയാൻ അറിയിച്ചു. അതിൽ 240 സ്ത്രീകൾ ആയിരുന്നു, 212 കുട്ടികളും. 24,800 പേർക്കു പരുക്കേറ്റതിൽ 4,000 സ്ത്രീകളും 1,621 കുട്ടികളുമുണ്ട്.

IRGC naval commander Tangsiri killed in US-Israeli strike 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക