Image

കൊച്ചി ഇടയാർ വ്യവസായ പാർക്കിൽ തീപിടുത്തം: ബീഹാർ സ്വദേശിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ, മുപ്പതോളം തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു, ആറുപേർക്ക് പൊള്ളലേറ്റു

Published on 26 March, 2026
കൊച്ചി ഇടയാർ വ്യവസായ പാർക്കിൽ തീപിടുത്തം: ബീഹാർ സ്വദേശിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ,  മുപ്പതോളം തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു, ആറുപേർക്ക് പൊള്ളലേറ്റു

കൊച്ചി; ഇടയാർ വ്യവസായ പാർക്കിൽ ഉണ്ടായ തീപിടുത്തത്തിൽ ബീഹാർ സ്വദേശി വെന്ത് മരിച്ചു. ബീഹാർ സ്വദേശി ശത്രുഖ്‌നൻ മുഖ്യയാണ് മരിച്ചത്. സീജി ലൂബ്രിക്കൻസ് സ്ഥാപനത്തിൽ രാവിലെയുണ്ടായ തീപിടുത്തം 7 യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് അണച്ചത്.

സീജി ലൂബ്രിക്കൻസ് കമ്പനിയുടെ ഓയിൽ സ്റ്റോറേജിന് സമീപം തീപിടുത്തമുണ്ടായപ്പോൾ തന്നെ ജോലി ചെയ്തിരുന്ന 30ഓളം തൊഴിലാളികൾ പുറത്തേക്ക് ഇറങ്ങിയോടിയെങ്കിലും ശത്രുഖ്‌നൻ മുഖ്യ തീയിൽ അകപ്പെടുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി ഭാഗികമായി അണച്ചതിനുശേഷം ആണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. തീപിടുത്തത്തിൽ 6 പേർക്ക് പൊള്ളലേറ്റു.

ശത്രുഘ്‌നൻ കുടുംബമായി വ്യവസായ പാർക്കിന് സമീപം തന്നെയാണ് താമസം. മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക വിവരം. കമ്പനിയിൽ സുരക്ഷാ കാര്യങ്ങളിൽ വലിയ വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് ഫയർഫോഴ്‌സ് നിഗമനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക