Image

പാണക്കാട് തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ്യമിട്ടത് 15 കോടി

Published on 26 March, 2026
പാണക്കാട് തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ്യമിട്ടത് 15 കോടി

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് കാപ്പാ കേസ് പ്രതിയും പെരിന്തല്‍മണ്ണ സ്വദേശിയുമായ മുഹമ്മദ് റോഷന്‍. ബ്ലാക്ക് മെയിലിംഗ് ആയിരുന്നു ലക്ഷ്യമെന്ന് പോലീസ് പറയുന്നു. ഇയാൾ നിലവിൽ ഒളിവിലാണ്. പോലീസ് എഫ്ഐആറിന്റെ പകർപ്പ് ന്യൂസ് 18ന് ലഭിച്ചു.


വ്യാജ ദൃശ്യങ്ങള്‍ കാണിച്ചു സാദിഖലി തങ്ങളുടെ ബന്ധുവിനോട് 15കോടി രൂപ ആവശ്യപ്പെട്ടിരുന്നു. പെരിന്തൽമണ്ണയിലെ മാളിലേക്ക് സാദിഖലി തങ്ങളുടെ ബന്ധുവിനെ വിളിച്ചുവരുത്തി അവ്യക്തമായ ദൃശ്യങ്ങൾ കാണിച്ചാണ് പണം ആവശ്യപ്പെട്ടത്. ജനുവരി 31നായിരുന്നു ഇത്. പണം നൽകാൻ തയാറാകാതെ വന്നതോടെയാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പാണക്കാട് സാദിഖലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക