Image

ഡീസൽ വില വർധന കലിഫോർണിയയിൽ സർവകാല റെക്കോർഡിലേക്ക് കുതിക്കുന്നു (പിപിഎം)

Published on 25 March, 2026
ഡീസൽ വില വർധന കലിഫോർണിയയിൽ സർവകാല റെക്കോർഡിലേക്ക് കുതിക്കുന്നു (പിപിഎം)

കലിഫോർണിയയിൽ ഡീസൽ വിലകൾ റെക്കോർഡ് ഭേദിച്ച് കുതിക്കുന്നു. ചൊവാഴ്ച്ച ഒരു ഗാലൻ ഡീസലിനു ശരാശരി $7.018 എത്തിയതായി അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷൻ (എ എ എ) അറിയിച്ചു.

എ എ എ ഡാറ്റാ ബേസിൽ എക്കാലവും രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്.  ദേശീയ ശരാശരി $5.345 ആണ്

എണ്ണ ശുദ്ധീകരണം കുറഞ്ഞതാണ് വിലക്കയറ്റത്തിനു കാരണമായി പറയുന്നത്. ഇറാൻ യുദ്ധം മൂലം ആഗോള എണ്ണ നീക്കം തടസപ്പെട്ടതും ഒരു കാരണമാണ്.

കാലിഫോർണിയയിൽ 2025 ഒക്ടോബർ മുതൽ രണ്ടു റിഫൈനറികൾ ഇല്ലാതായതോടെ 20% ഉത്പാദനം കുറഞ്ഞു.

ചരക്കുനീക്കത്തിനുള്ള ചെലവ് ഇതോടെ കുതിച്ചു  കയറി. ഭക്ഷണം, കെട്ടിട നിർമാണ സാമഗ്രികൾ, ചില്ലറ വില്പന സാധനങ്ങൾ തുടങ്ങിയവ കൊണ്ടുപോകുന്ന ഡീസൽ ട്രക്കുകൾക്കു ചെലവേറി.

മുൻകാല വിലകളെയെല്ലാം പിന്തള്ളിയാണ് ഇപ്പോഴത്തെ കുതിപ്പെന്നു എ എ എ പറയുന്നു.

California diesel prices hit record high

Join WhatsApp News
Sunil 2026-03-25 14:12:44
California aims gasoline price at $10 so that more and more people will buy electric cars and thus bring down global warming. California is the world leader in its fight against global warming.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക