Image

മലപ്പുറം തവനൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ 15 ദിവസത്തെ സൗജന‍്യ വിദേശ യാത്ര; വാഗ്ദാനവുമായി ലീഗ് നേതാവ്

Published on 25 March, 2026
മലപ്പുറം തവനൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ 15 ദിവസത്തെ സൗജന‍്യ വിദേശ യാത്ര; വാഗ്ദാനവുമായി ലീഗ് നേതാവ്

മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തവനൂരിൽ നിന്നും മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി വി.എസ്. ജോയിയെ വിജയിപ്പിക്കുന്നവർക്ക് സൗജന‍്യ വിദേശ യാത്ര വാഗ്ദാനം ചെയ്ത് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.പി. ബാവ ഹാജി.

ജോയിക്ക് ഏറ്റവും കൂടുതൽ ലീഡ് നൽകുന്ന യുഡിഎഫ് മണ്ഡലം കമ്മിറ്റിക്കും ബൂത്ത് കമ്മിറ്റിക്കുമാണ് 15 ദിവസത്തെ യാത്ര വാഗ്ദാനം നൽകിയിരിക്കുന്നത്.

എൽഡിഎഫിനു വേണ്ടി മുൻ മന്ത്രി കെ.ടി. ജലീലും ബിജെപിക്കു വേണ്ടി ജില്ലാ പ്രസിഡന്‍റ് രവി തേലത്താണ് തവനൂരിൽ മത്സരിക്കുന്നത്. 15 വർഷമായി ജലീൽ തന്നെയാണ് ഈ മണ്ഡലത്തിലൂടെ വിജയിച്ചു വരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക