Image

സോണിയ ഗാന്ധി ആശുപത്രിയിൽ: രാഹുലിന്‍റെ കേരള സന്ദർശനം റദ്ദാക്കി; പകരം ഖാർഗെ എത്തും

Published on 25 March, 2026
സോണിയ ഗാന്ധി ആശുപത്രിയിൽ: രാഹുലിന്‍റെ കേരള സന്ദർശനം റദ്ദാക്കി; പകരം ഖാർഗെ എത്തും

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം റദ്ദാക്കി. ബുധനാഴ്ച കോഴിക്കോട് എത്തുമെന്നായിരുന്നു കോൺഗ്രസ് അറിയിച്ചിരുന്നത്. രാഹുൽ എത്താത്ത സാഹചര്യത്തിൽ കോണ്ഡഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ‌ ഖാർഗെ കോഴിക്കോട്ട് എത്തുമെന്നാണ് വിവരം.

സോണിയ ഗാന്ധിയെ അപ്രതീക്ഷിതമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനലാണ് യാത്ര റദ്ദാക്കിയത്.  ചൊവ്വാഴ്ച രാത്രിയാണ് സോണിയയെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആരോഗ്യ സ്ഥിതി ഭേദപ്പെട്ടെങ്കിലും ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.   ഡോക്ടർമാർ അവർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായായിരുന്നു രാഹുലിന്‍റെ കേരള സന്ദർശനം. കോഴിക്കോട് കടപ്പുറത്ത് വച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാനാണ് തീരുമാനിച്ചിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക