Image

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം: മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി; ഹൈക്കോടതി ഉത്തരവിലെ ചില ഭാഗങ്ങള്‍ നീക്കി

Published on 25 March, 2026
രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം: മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി;  ഹൈക്കോടതി ഉത്തരവിലെ ചില ഭാഗങ്ങള്‍ നീക്കി

ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് സുപ്രീം കോടതിയിൽ നിന്ന് ആശ്വാസം. എംഎൽഎയുടെ മുൻകൂർ ജാമ്യത്തിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. എന്നാൽ, ഹൈക്കോടതി വിധിന്യായത്തിൽ അതിജീവിതയ്‌ക്കെതിരെയുണ്ടായിരുന്ന ചില പരാമർശങ്ങൾ സുപ്രീം കോടതി നീക്കം ചെയ്തു. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

രാഹുല്‍ മാങ്കൂട്ടത്തിലും പരാതിക്കാരിയും തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടുവെന്ന് സൂചിപ്പിക്കുന്ന മുന്‍കൂര്‍ ജാമ്യ ഉത്തരവിലെ ഖണ്ഡിക ഉള്‍പ്പെടെയാണ് സുപ്രീം കോടതി നീക്കിയത്.   ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി ഉത്തരവിലെ പരാമര്‍ശങ്ങളിലാണ് സുപ്രീം കോടതി ഇടപെടല്‍. പരാതിക്കാരിയുടെ ആവശ്യം പരിഗണിച്ച് നാല് ഖണ്ഡികളാണ് സുപ്രീം കോടതി നീക്കിയത്.

വിചാരണയെ ബാധിക്കുന്നതാണ് പരാമര്‍ശമെന്ന പരാതിക്കാരിയുടെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി ഉത്തരവ്. പരാതിക്കാരിയുടെ ഹര്‍ജി കോടതി തീര്‍പ്പാക്കി. ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. രാഹുല്‍ മാങ്കൂട്ടലിന് നോട്ടീസ് അയക്കാതെയാണ് പരാമര്‍ശം കോടതി നീക്കിയത്. ആദ്യ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കേരള ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹര്‍ജി ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്. എന്‍.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. 

മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയില്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. 

ഇതോടെ എംഎൽഎയുടെ ജാമ്യം നിലനിൽക്കുകയും അതേസമയം വിചാരണയെ ബാധിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഒഴിവാക്കപ്പെടുകയും ചെയ്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക