Image

നൈറ്റ് റൈഡേഴ്സിനു ലോസ് ഏഞ്ജലസിൽ സ്ഥിരം കളിക്കളമായി, ഐ പി എല്ലിൽ നിന്ന് ആദ്യ വിദേശ നേട്ടം (പിപിഎം)

Published on 25 March, 2026
  നൈറ്റ് റൈഡേഴ്സിനു ലോസ് ഏഞ്ജലസിൽ സ്ഥിരം കളിക്കളമായി, ഐ പി എല്ലിൽ നിന്ന് ആദ്യ വിദേശ നേട്ടം (പിപിഎം)

ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന്റെ ക്രിക്കറ്റ് ടീം നൈറ്റ് റൈഡേഴ്സിനു യുഎസിൽ സ്ഥിരം കളിക്കളമായി: Knight Riders Cricket Field. ഐ പി എൽ ടീമുകളിൽ ഇന്ത്യയ്ക്കു പുറത്തു ഗ്രൗണ്ട് ലഭിക്കുന്ന ആദ്യത്തെ ടീം.

കാലിഫോർണിയ ഫെയർപ്ളെക്സിലാണ് സ്റ്റേഡിയം. ലോസ് ഏഞ്ജലസ് നൈറ്റ് റൈഡേഴ്സിനു ഇത് ഹോം ബേസ് ആവും.

2026 സീസണിൽ തുടക്കം കുറിക്കും എന്നാണ് പ്രതീക്ഷ. ജൂൺ-ജൂലൈ ആണ് സീസൺ.  

128 വര്ഷം കഴിഞ്ഞു ക്രിക്കറ്റ് തിരിച്ചെത്തുന്ന 2028 ലോസ് ഏഞ്ജലസ് ഒളിംപിക് ഗെയിംസും ഇവിടെ അരങ്ങേറും. ടീമിന്റെ സഹ ഉടമയായ ഷാരൂഖ് ഖാൻ പറഞ്ഞു: "നൈറ്റ് റൈഡേഴ്സിനു സ്വന്തം കളിക്കളം ഉണ്ടാവുന്നത് അവിശ്വസനീയമായ ആവേശമാണ്."

ഫെയർപ്ലെക്സ് ആവട്ടെ, സംഗീത പരിപാടികൾ മുതൽ കൺവെൻഷനുകൾ വരെ അരങ്ങേറുന്ന ഇടമാണ്.  

SRK’s Knight Riders gets own venue in CA

  നൈറ്റ് റൈഡേഴ്സിനു ലോസ് ഏഞ്ജലസിൽ സ്ഥിരം കളിക്കളമായി, ഐ പി എല്ലിൽ നിന്ന് ആദ്യ വിദേശ നേട്ടം (പിപിഎം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക