Image

എ ഐ സംരംഭകൻ സോമാനി $1.63 ബില്യണ് രാജസ്ഥാൻ റോയൽസ് വാങ്ങുന്നു (പിപിഎം)

Published on 25 March, 2026
എ ഐ സംരംഭകൻ   സോമാനി $1.63 ബില്യണ് രാജസ്ഥാൻ റോയൽസ് വാങ്ങുന്നു (പിപിഎം)

അരിസോണ ടെക്നോളജി സംരംഭകൻ കമൽ സോമാനിയുടെ നേതൃത്വത്തിലുള്ള യുഎസ് കൺസോർഷ്യം $1.63 ബില്യണ് രാജസ്ഥാൻ റോയൽസ് ക്രിക്കറ്റ് ടീം വാങ്ങുന്നുവെന്നു റിപ്പോർട്ട്. ബി സി സി ഐ അംഗീകരിച്ചാൽ ഈ ഡീൽ 2026 ഐ പി എൽ സീസൺ മുതൽ നടപ്പാകും.

ഒരു ബില്യണിലധികം മൂല്യം കൈവരിച്ച ആദ്യത്തെ ഐ പി എൽ ഫ്രാഞ്ചൈസി ആയി ഇതോടെ രാജസ്ഥാൻ റോയൽസ്.

അരിസോണ സ്കോട്ട്സ്ഡെയ്‌ലിൽ 15 വർഷത്തിലധികമായി എ ഐ ടെക്‌നോളജി, ഡാറ്റ പ്രൈവസി, എഡ് ടെക്, സ്പോർട്സ് ടെക്‌നോളജി എന്നിവയിൽ പ്രവർത്തിക്കുന്ന സോമാനി ഇൻട്രാഎഡ്‌ജ്‌, ട്രൂയോ, അക്കാഡമീഷ്യൻ എന്നിവയുടെ സ്ഥാപകനാണ്. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നിക്ഷേപകരിൽ വോൾമാർട്ട് അവകാശിയാവുന്ന ഡെൻവർ ബ്രോൺകോസ് ഉടമ റോബ് വാൾട്ടനും, ഡിട്രോയിറ്റ് ലയൺസ് ഉടമ ഷീലാ ഫോർഡ് ഹാംപ് നയിക്കുന്ന ഹാംപ് കുടുംബവും ഉണ്ട്.

2008 ഐ പി എൽ സീസണു മുൻപായി ബ്രിട്ടിഷ് ഇന്ത്യൻ മനോജ് ബദലെയുടെ എമെർജിംഗ്‌ മീഡിയ വെഞ്ച്വേഴ്‌സ് ആണ് രാജസ്ഥാൻ റോയൽസിനെ ആദ്യം വാങ്ങിയത്. 2021ൽ സോമാനി അതിലൊരു നിക്ഷേപകനായി.

ഇക്കുറി ടീം വാങ്ങാനുള്ള മത്സരത്തിൽ ആദിത്യ ബിർള ഗ്രൂപ്, സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉടമ പൂനവാല, മിത്തൽ കുടുംബം ഇവരൊക്കെ രംഗത്തുണ്ടായിരുന്നു.  

Kal Somani to acquire Rajasthan Royals

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക