Image

ടി കെ ഗോവിന്ദന്റെ ഭാര്യ രമണി സിപിഎം വിട്ട് കോണ്‍ഗ്രസ് വേദിയില്‍

Published on 23 March, 2026
ടി കെ ഗോവിന്ദന്റെ ഭാര്യ രമണി സിപിഎം വിട്ട് കോണ്‍ഗ്രസ് വേദിയില്‍

കണ്ണൂര്‍:യുഡിഎഫ് തളിപ്പറമ്പ് മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടികെ ഗോവിന്ദന്റെ ഭാര്യ കെ പി രമണിയും യു.ഡി എഫ് വേദിയിലെത്തി. യു.ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലെത്തിയ കെപി രമണിയെ ഖദര്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നടന്ന യുഡിഎഫ് കണ്‍വെന്‍ഷനില്‍ ഡിസിസി പ്രസിഡന്റ് അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ് രമണിയെ മൂവര്‍ണ ഷാള്‍ സ്വീകരിച്ചു. നിലവില്‍ സി പി എം ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റി അംഗമാണ് കെ പി രമണി.

തളിപ്പറമ്പ് മണ്ഡലം യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മുന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പര്‍ ടികെ ഗോവിന്ദന്‍ മത്സരിക്കുന്നത്. ഭര്‍ത്താവിന് പിന്തുണ അറിയിച്ചു കൊണ്ടാണ് തളിപ്പറമ്പ് ടൗണ്‍ സ്വകയറില്‍ നടന്ന കണ്‍വെന്‍ഷനില്‍ ഭാര്യ കെ പി രമണി എത്തിയത്. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെപി രമണി ഇപ്പോള്‍ ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി അംഗമാണ്. നേരത്തെ ടി.കെ ഗോവിന്ദന്റെ കുടുംബം പോലും അദ്ദേഹത്തോടൊപ്പമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ജയരാജന്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ തന്റെ ഭര്‍ത്താവിനൊപ്പം കുടുംബമില്ലെന്ന വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് താന്‍ യുഡി എഫ് വേദിയിലെത്തിയത്, കെപി രമണി മാധ്യങ്ങളോട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക