Image

പാറശ്ശാല മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ഗിരീഷ് നെയ്യാർ പത്രിക സമര്‍പ്പിച്ചു

Published on 23 March, 2026
പാറശ്ശാല മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ഗിരീഷ് നെയ്യാർ പത്രിക സമര്‍പ്പിച്ചു

പാറശ്ശാലയിലെ ബിജെപി-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അഡ്വ. ഗിരീഷ് നെയ്യാര്‍ വരണാധികാരിയായ തിരുവനന്തപുരം ജില്ലാ രജിസ്ട്രാര്‍  കെ. പ്രസാദിന് മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സമീപം.

 

തിരുവനന്തപുരം: പാറശ്ശാല നിയോജക മണ്ഡലത്തിലെ ബിജെപി-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അഡ്വ. ഗിരീഷ് നെയ്യാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കിഴക്കേക്കോട്ട ട്രാന്‍സ്പോര്‍ട്ട് ഭവനില്‍ വരണാധികാരിയായ തിരുവനന്തപുരം ജില്ലാ രജിസ്ട്രാര്‍  കെ. പ്രസാദിന് മുമ്പാകെയാണ് പത്രിക നല്‍കിയത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, വിഎസ്ഡിപി സംസ്ഥാന ചെയര്‍മാനും കേരള കാമരാജ് കോണ്‍ഗ്രസ് പ്രസിഡന്റുമായ വിഷ്ണുപുരം ചന്ദ്രശേഖരന്‍, ബിജെപി സൗത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ബി. നായര്‍, ദക്ഷിണമേഖലാ വൈസ് പ്രസിഡന്റ് എന്‍ പി ഹരി, എസ്.ജെ.പി  സംസ്ഥാന സെക്രട്ടറി രമ , ബിജെപി പാറശ്ശാല മണ്ഡലം പ്രസിഡന്റ് മണവാരി രതീഷ്, വെള്ളറട മണ്ഡലം പ്രസിഡന്റ് ആര്‍.എസ് അഖില്‍,  ബിഡിജെഎസ് പാറശ്ശാല മണ്ഡലം പ്രസിഡന്റ് ശ്രീദേവ്  എന്നിവരുടെ സാന്നിധ്യത്തിലാണ് പത്രിക നല്‍കിയത്. 

പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി നടന്ന പ്രകടനത്തിന്‍ പാര്‍ട്ടി പ്രവര്‍ത്തകരടക്കം നൂറു കണക്കിന്‌പേര്‍ പങ്കെടുത്തു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക