
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വിമര്‍ശനവുമായി മുന്‍ സിപിഐഎം നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ജി സുധാകരന്‍. തന്റെ അച്ഛനും അമ്മയും ഇട്ട പേരാണ് സുധാകരന്‍ എന്നും അത് മാറ്റി സുധാകുരന്‍ എന്ന് വരെ വിളിച്ചുവെന്ന് സുധാകരന്‍ പറഞ്ഞു. ബഹുമാന്യനായ മുഖ്യമന്ത്രി തനിക്ക് പുതിയൊരു പേരിട്ടു, ചെറ്റ. ഏറ്റവും പാവപ്പെട്ടവര്‍ താമസിക്കുന്ന ചെറ്റപ്പുരയില്‍ താമസിക്കുന്നവരെയാണ് മുഖ്യമന്ത്രി അപമാനിച്ചത്. പേടാ ചെറ്റേ എന്ന് മറ്റൊരു പ്രയോഗമുണ്ട്. നാനാര്‍ത്ഥങ്ങള്‍ ഉള്ള ഭാഷയാണതെന്നും സുധാകരന്‍ പറഞ്ഞു.
ഭാഷയുടെ അര്‍ത്ഥാന്തരങ്ങള്‍ മനസിലാക്കാതെയാണ് മുഖ്യമന്ത്രി ഈ പദം ഉപയോഗിച്ചതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. സംസാരിക്കുമ്പോള്‍ സൂക്ഷിക്കണം. എല്ലാവിഭാഗം ജനങ്ങളും താമസിക്കുന്ന കേരളത്തില്‍ ഇങ്ങനെയൊരു പ്രയോഗം നടത്താന്‍ പാടില്ല. താന്‍ മുഖ്യമന്ത്രിയെ ഒന്നും വിളിക്കുന്നില്ല. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ല. ഭരണഘടനാ വിരുദ്ധമാണ്. കേസിന് പോയാല്‍ പ്രശ്‌നമാണെന്നും സുധാകരന്‍ വ്യക്തമാക്കി.