
യുഎസുമായി നേരിട്ടു ചർച്ചകൾ നടത്തിയിട്ടില്ലെന്നു ഇറാൻ വ്യക്തമാക്കുമ്പോൾ പുതിയ നേതാക്കളുമായുള്ള ചർച്ച യുഎസ് ലക്ഷ്യമിട്ട 'ഭരണമാറ്റ'മാണ് എന്നു പ്രസിഡന്റ് ട്രംപ് വ്യാഖ്യാനിക്കുന്നു. നിലവിലെ ഇറാൻ ഭരണകൂടത്തിന്റെ പ്രതിനിധികളുമായാണ് ചർച്ച നടത്തുന്നതെന്നാണ് ട്രംപിന്റെ അവകാശവാദം. ആ ഭരണകൂടത്തിന്റെ പരമാധികാരി ആയത്തൊള്ള മുജ്‌തബ ഖമേയാനി ആണെന്ന വസ്തുത ബാക്കി നിൽക്കെ തന്നെ, പുതിയ ആളുകളുമായാണ് ചർച്ച നടത്തിയതെന്ന് സി എൻ ബി സി ടെലിവിഷനോടു ട്രംപ് ഊന്നി പറഞ്ഞു.
ഇറാൻ ഒത്തുതീർപ്പിനുള്ള വലിയ ആഗ്രഹത്തിൽ ആണെന്നും നാലഞ്ചു ദിവസത്തിനുള്ളിൽ അതുണ്ടാവുമെന്നും പ്രസിഡന്റ് പറഞ്ഞു.
തുർക്കി, ഈജിപ്ത്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ ഉൾപെട്ടതെന്നു യുഎസ് മാധ്യമങ്ങൾ സൂചിപ്പിക്കുന്നു. ആക്‌സിയോസ് റിപ്പോർട്ട് അനുസരിച്ചു യുഎസും ഇറാനും തമ്മിലുള്ള സന്ദേശങ്ങൾ ഇവരാണ് കൈമാറിയത്.
യുഎസ് ദൂതൻ സ്റ്റീവ് വിറ്റ്‌കോഫുമായും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായും അവർ സംസാരിച്ചു.
നേരിട്ടുള്ള ചർച്ചകൾ ഉണ്ടായിട്ടില്ലെന്നും എണ്ണ വില കുറയ്ക്കാനുള്ള ട്രംപിന്റെ അടവാണിതെന്നും ഇറാൻ പറയുന്നു. ഇടവേളയിൽ സൈനിക നീക്കങ്ങൾ മെനയും.
Trump claims regime change in Iran