Image

ല ഗാർഡിയയിൽ വിമാനവും ട്രക്കും കൂട്ടിയിടിച്ചു രണ്ടു പൈലറ്റുമാർ കൊല്ലപ്പെട്ടു (പിപിഎം)

Published on 23 March, 2026
ല ഗാർഡിയയിൽ വിമാനവും ട്രക്കും കൂട്ടിയിടിച്ചു രണ്ടു പൈലറ്റുമാർ കൊല്ലപ്പെട്ടു (പിപിഎം)

ന്യൂ യോർക്ക് ല ഗാർഡിയ എയർപോർട്ടിൽ ഞായറാഴ്ച്ച രാത്രി 11.40നു മോൺട്രിയലിൽ നിന്നു പറന്നിറങ്ങിയ എയർ കാനഡ എക്സ്പ്രസ് വിമാനത്താവളത്തിൽ സഞ്ചരിച്ചു കൊണ്ടിരുന്ന ട്രക്കുമായി കൂട്ടിയിടിച്ചു വിമാനത്തിന്റെ രണ്ടു പൈലറ്റുമാർ കൊല്ലപ്പെട്ടു. 41 പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഞ്ചു ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. യുഎസിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം തിങ്കളാഴ്ച്ച ഉച്ചവരെ അടച്ചിട്ടു.

റൺവെ 4ൽ സി ആർ ജെ-900 വിമാനം ട്രക്കുമായി കൂട്ടിമുട്ടിയത് എയർ ട്രാഫിക് കൺട്രോളിന്റെ പിഴവ് മൂലമാണെന്നു റിപ്പോർട്ടുണ്ട്. എന്നാൽ അപകട സാധ്യത കണ്ടപ്പോൾ വിമാനവും ട്രക്കും നിർത്താൻ അവർ നിർദേശിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

എയർ ട്രാഫിക് കൺട്രോൾ 'എല്ലാം കുളമാക്കി' എന്ന് ഒരു കൺട്രോളർ പറയുന്നത് പുറത്തുവന്ന വിഡിയോയിൽ കേൾക്കാം. വിമാനം ഇറങ്ങുമ്പോൾ റൺവെ 4ൽ പ്രവേശിക്കാൻ ട്രക്കിനു അനുമതി നൽകിയതാണ് പിഴവായത്. അബദ്ധം തിരിച്ചറിഞ്ഞപ്പോൾ "സ്റ്റോപ്പ്, സ്റ്റോപ്പ്, സ്റ്റോപ്പ്, സ്റ്റോപ്പ് ട്രക്ക് 1 സ്റ്റോപ്പ്!" എന്നു അവർ ആവശ്യപ്പെടുന്നതും റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

72 യാത്രക്കാർ ഉണ്ടായിരുന്ന എയർ കാനഡ വിമാനം അപകട സമയത്തു മണിക്കൂറിൽ 24 മൈൽ വേഗതയിൽ ആയിരുന്നു. മറ്റൊരു വിമാനത്തിന്റെ അടിയന്തര ആവശ്യത്തിനാണ് ട്രക്ക് എത്തിയത്.

2 pilots killed as plane collides with fire truck 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക