Image

ഇറാനുമായി ചർച്ചകൾ ഫലപ്രദം, ഊർജ കേന്ദ്രങ്ങൾ അഞ്ചു ദിവസത്തേക്ക് ആക്രമിക്കില്ലെന്നു ട്രംപ് (പിപിഎം)

Published on 23 March, 2026
 ഇറാനുമായി ചർച്ചകൾ ഫലപ്രദം, ഊർജ കേന്ദ്രങ്ങൾ അഞ്ചു ദിവസത്തേക്ക് ആക്രമിക്കില്ലെന്നു ട്രംപ് (പിപിഎം)

യുദ്ധത്തിനിടയിൽ യുഎസും ഇറാനും തമ്മിൽ ഫലപ്രദമായ ചർച്ചകൾ നടന്നുവെന്നു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ട്രൂത് സോഷ്യലിൽ വെളിപ്പെടുത്തി. അതേ തുടർന്ന് ഇറാന്റെ ഊർജകേന്ദ്രങ്ങൾ അടുത്ത അഞ്ചു ദിവസത്തേക്ക് ആക്രമിക്കരുതെന്നു സൈന്യത്തിനു നിർദേശം നൽകിയതായും ട്രംപ് അറിയിച്ചു.

ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനകം തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ കേന്ദ്രങ്ങളിലെല്ലാം ബോംബുകൾ വർഷിക്കുമെന്നു ട്രംപ് ശനിയാഴ്ച്ച താക്കീതു നൽകിയിരുന്നു. അങ്ങിനെ ഉണ്ടായാൽ മിഡിൽ ഈസ്റ്റ് മുഴുവൻ ഇരുട്ടിലാണ്ടു പോകുന്ന ആക്രമണം നടത്തുമെന്നു ഇറാനും പറഞ്ഞു.  

ഞായറാഴ്ച്ചയോടെ മധ്യസ്ഥ ശ്രമങ്ങൾ ഫലം കണ്ടു തുടങ്ങിയെന്നു റഷ്യ സൂചിപ്പിച്ചു.

"മിഡിൽ ഈസ്റ്റ് യുദ്ധം പൂർണമായി അവസാനിപ്പിക്കാൻ കഴിയുന്ന വളരെ നല്ല, ഫലപ്രദമായ ചർച്ചകൾ കഴിഞ്ഞ രണ്ടു ദിവസമായി നടന്നു" എന്നു ട്രംപ് കുറിച്ചു. ആ ചർച്ചകളുടെ രീതിയും പ്രയോജനവും കണക്കിലെടുത്തു ഇറാന്റെ ഊർജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ അഞ്ചു ദിവസത്തേക്കു നിർത്തി വയ്ക്കാൻ സൈന്യത്തോട് ആവശ്യപ്പെട്ടു. ഇനിയുള്ള കാര്യങ്ങൾ അതിനിടെ നടക്കുന്ന ചർച്ചകളുടെ പോക്കനുസരിച്ചു തീരുമാനിക്കും.

ട്രംപിന്റെ അറിയിപ്പ് പുറത്തു വന്നയുടൻ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില $109ൽ നിന്ന് $97 ആയി കുറഞ്ഞു.

Trump orders halt to strike on Iran energy, says talks positive

 

Join WhatsApp News
Sunil 2026-03-23 12:34:24
All the suckers who sold their stocks hoping an implosion of the stock market can keep doing the same.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക