Image

വേള്‍ഡ് പീസ് മിഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ 31-ാംവര്‍ഷത്തിലേക്ക്

സ്‌നേഹ സാബു Published on 23 March, 2026
വേള്‍ഡ് പീസ് മിഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ 31-ാംവര്‍ഷത്തിലേക്ക്

കോട്ടയം : വേള്‍ഡ് പീസ് മിഷന്റെ ആഗോള ജീവകാരുണ്യ  സമര്‍പ്പിത സേവന യാത്രയുടെ 31-ാംവാര്‍ഷികത്തില്‍, ലോകമെമ്പാടുമുള്ള സഹോദരങ്ങളോട് സ്‌നേഹവും, സേവനവും, മാനവികതയും നിറഞ്ഞ ഈ ദൗത്യത്തില്‍ പങ്കുചേരാത്തവര്‍ കൈകോര്‍ക്കണമെന്ന് വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാന്‍ ഡോ.സണ്ണി സ്റ്റീഫന്‍ ആഹ്വാനം ചെയ്തു.

ദാനധര്‍മ്മം ഒരു ഇടക്കാല പ്രവര്‍ത്തനമല്ല. അത് ജീവിതശൈലിയായി മാറ്റേണ്ടതാണ്. അപരന്റെ കണ്ണീരില്‍ സ്വന്ത ദുഃഖവും, അന്യന്റെ ഹൃദയത്തില്‍ സ്വര്‍ഗ്ഗരാജ്യവും കാണാന്‍ കഴിയുമ്പോഴാണ് നമ്മുടെ ജീവിതം ഈ ഭൂമിയില്‍ അടയാളമാകുന്നത്. വലിയ പദ്ധതികളില്‍ മാത്രം ഒതുങ്ങുന്നതല്ല ദാനധര്‍മ്മം, അത് ചെറിയതും സ്ഥിരതയുള്ളതുമായ  പ്രവര്‍ത്തനങ്ങളില്‍ നിന്നാണ്  ആരംഭിക്കേണ്ടതെന്ന്, ഡോ.സണ്ണി സ്റ്റീഫന്‍ പറഞ്ഞു.

വേള്‍ഡ് പീസ് മിഷന്റെ 'വിശക്കുന്നവര്‍ക്ക് അപ്പം' എന്ന വിഭവ സഹായ പദ്ധതിയിലൂടെ, തെരുവോരങ്ങളിലും കോളനികളിലുമുള്ള അതിദരിദ്രരായ മനുഷ്യര്‍ക്ക് ഭക്ഷണം നല്‍കിയും, ഉപയോഗയോഗ്യമായ വസ്ത്രങ്ങള്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തും, മരുന്നുകള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സഹായം നല്‍കിയും, സാധാരണക്കാരായ ലക്ഷക്കണക്കിന് മനുഷ്യരുടെ ഇടയില്‍ 30 വര്‍ഷമായി, നിശബ്ദ സേവനം ചെയ്യുകയാണ് വേള്‍ഡ് പീസ് മിഷന്‍ പ്രവര്‍ത്തകര്‍.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പുസ്തകങ്ങള്‍, സ്‌കൂള്‍ ബാഗുകള്‍, ട്യൂഷന്‍ ഫീസ് മറ്റു പഠനോപകരണങ്ങളും നല്‍കി അഞ്ചു ഭൂഖണ്ഡങ്ങളിലായി ഏഴ് ലക്ഷത്തിലധികം കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കുന്നു.

ആരോഗ്യപരമായ സഹായങ്ങള്‍ നല്‍കി മൂന്ന് പതിറ്റാണ്ടായി വേള്‍ഡ് പീസ് മിഷന്‍ പ്രവര്‍ത്തകര്‍ മുന്നിലാണ്. പാലിയേറ്റീവ് കെയര്‍ ആവശ്യമുള്ള രോഗികളെ ഓരോ ആഴ്ചയിലും സന്ദര്‍ശിച്ച് മരുന്നും, മറ്റു സഹായങ്ങളും നല്‍കി ആശ്വാസം നല്‍കുന്നു. മെഡിക്കല്‍ ക്യാമ്പ്, രക്തദാന ദൗത്യം, ക്യാന്‍സര്‍ പരിശോധന ക്യാമ്പ് എന്നിവ സംഘടിപ്പിച്ച് ആരോഗ്യ പരിപാലന സേവനരംഗത്തും വേള്‍ഡ് പീസ് പ്രവര്‍ത്തനങ്ങള്‍ സജീവമാണ്.

ആത്മഹത്യാ പ്രവണതയുള്ളവരെയും, മനസ്സിലെ ഭാരങ്ങളും, മാനസിക സംഘര്‍ഷങ്ങളും മൂലം ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ പ്രതിസന്ധിഘട്ടത്തില്‍ 'കേള്‍ക്കാന്‍ ഒരിടം' എന്ന പദ്ധതിയിലൂടെ കഴിഞ്ഞ 30 വര്‍ഷമായി ആയിരക്കണക്കിന് മനുഷ്യരെ സമാധാനത്തിലേക്കും, പ്രത്യാശയിലേക്കും തിരികെ കൊണ്ടുവരാന്‍ മാനസിക പിന്തുണ നല്‍കിയും വേള്‍ഡ് പീസ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. ദൈനംദിന ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ വയോധികരെ സഹായിക്കുകയും, താമസവും ഭക്ഷണവും നല്‍കി സംരക്ഷിക്കുകയും, വൃദ്ധസദനങ്ങളില്‍ അഭയം ഒരുക്കുകയും ചെയ്യുന്നു.

മഹാപ്രളയ കാലത്ത് കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷണ കിറ്റുകളും,  വിട്ടുപകരണങ്ങളും വിതരണം ചെയ്ത്, ചികിത്സ സഹായങ്ങള്‍ നല്‍കിയും, കോവിഡ് കാലത്ത്  മനുഷ്യരുടെ കെടുതികളില്‍ മുന്നില്‍ നിന്ന് സഹായിച്ചതും  ഡോ.സണ്ണി സ്റ്റീഫന്റെ നേതൃത്വത്തിലുള്ള വേള്‍ഡ് പീസ് മിഷന്‍ പ്രവര്‍ത്തകരാണ്. ഒരിക്കലും മറക്കാനാവാത്ത സുകൃതങ്ങളാണ് ഇവ.

യൂത്ത് ഫോര്‍ യൂണിറ്റി, ഫാമിലി കൗണ്‍സിലിംഗ്, വിമന്‍ എംപവര്‍മെന്റ്, പീസ് മെഡിറ്റേഷന്‍, ഗ്ലോബല്‍ പീസ് ഫിലിം ഫെസ്റ്റിവല്‍, ശാന്തി ടെലിവിഷന്‍, വേള്‍ഡ് പീസ് റേഡിയോ, വണ്‍ ഹാര്‍ട്ട് വണ്‍ വേള്‍ഡ് -എന്ന മതാന്തര സംവാദം, ഫാമിലി എന്റിച്ച്‌മെന്റ്, ചാരിറ്റി മിഷന്‍, എഡ്യൂക്കേഷണല്‍ മിഷന്‍, ഗ്രീന്‍ വേള്‍ഡ് മിഷന്‍, മെഡിക്കല്‍ മിഷന്‍, മീഡിയ മിഷന്‍, സോഷ്യല്‍ ജസ്റ്റിസ്, വൃദ്ധരായവരുടെ സംരക്ഷണത്തിന്  പീസ് ഗാര്‍ഡന്‍, സ്റ്റോപ്പ് വാര്‍ - ആഗോള ഓണ്‍ലൈന്‍ ക്യാമ്പെയിന്‍, ഡി - അഡിക്ഷന്‍ പ്രോഗ്രാം, വിധവകളായ സ്ത്രീകള്‍ക്ക് ജീവനോപാധിക്കായി 'അമ്മ രുചി'', കേറ്ററിംഗ് സര്‍വീസ്, നിര്‍ദ്ദനരായവര്‍ക്ക് സംരക്ഷണ സഹായമായി ചാരിറ്റി ഹൗസിംങ് പ്രോജക്റ്റ തുടങ്ങി ഒട്ടനവധി സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും മൂന്ന് പതിറ്റാണ്ടായി വേള്‍ഡ് പീസ് മിഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു.

Email: wpmissionofficial@gmail.com
Mob: +91 944 715 4999
        +91 854 787 1910
Website: www.worldpeacemission.net

റിപ്പോര്‍ട്ട് : സ്‌നേഹ സാബു
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക