
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കാൻ വെൽഫെയർ പാർട്ടിയുടെ തീരുമാനം. യുഡിഎഫിനെ മുഴുവന്‍ സീറ്റുകളിലും പിന്തുണക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാവും.
യുഡിഎഫിനെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച് നാളെ ജില്ല അടിസ്ഥാനത്തിൽ യോഗങ്ങള്‍ ചേരും. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 18 സീറ്റുകളില്‍ വെൽഫെയർ പാർട്ടി മത്സരിച്ചിരുന്നു. എന്നാല്‍ ഇത്തവണ മത്സരത്തിനിറങ്ങാതെ യുഡിഎഫിനെ പൂർണമായി പിന്തുണക്കാനാണ് തീരുമാനം.
കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫുമായി ധാരണയിലെത്തി മത്സരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടുള്ളത്.