Image

ഇറാന്റെ അന്ത്യത്തോടെ അമേരിക്കയ്ക്കുള്ള ഏറ്റവും വലിയ ശത്രു ഡെമോക്രാറ്റിക് പാർട്ടി; ട്രംപ്

Published on 23 March, 2026
  ഇറാന്റെ അന്ത്യത്തോടെ അമേരിക്കയ്ക്കുള്ള ഏറ്റവും വലിയ ശത്രു ഡെമോക്രാറ്റിക് പാർട്ടി; ട്രംപ്


വാഷിങ്ടൺ: വിദേശരാജ്യങ്ങളുമായുള്ള സംഘർഷങ്ങൾക്കിടയിലും അമേരിക്കയ്ക്കുള്ളിലെ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ രൂക്ഷമായ വിമർശനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ മരണത്തോടെ അമേരിക്കയുടെ ഏറ്റവും വലിയ ശത്രു തീവ്ര ഇടതുപക്ഷവും കഴിവുകെട്ടതുമായ ഡെമോക്രാറ്റിക് പാർട്ടിയായിരിക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ കുറിച്ചു.

ഹോർ മുസ് കടലിടുക്കിലെ തർക്കം രൂക്ഷമായതോടെ ഇറാനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 48 മണിക്കൂർ അന്ത്യശാസനം നൽകിയിട്ടുണ്ട്. തന്ത്രപ്രധാനമായ ഈ കടലിടുക്ക് വീണ്ടും തുറന്നുകൊടുക്കാൻ തയ്യാറായില്ലെങ്കിൽ ഗുരുതരമായ സൈനിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. 

പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ അമേരിക്ക ആഴത്തിൽ ഇടപെട്ടു കൊണ്ടിരിക്കുന്ന സമയത്താണ് ട്രംപിന്റെ ഈ കർശനമായ നിലപാട് വരുന്നത്.

Join WhatsApp News
Sunil 2026-03-23 13:56:06
Democrats are the party of illegal rapists and murderers. They will shut down the govt for the rights of illegals. The rights of legal residents are insignificant for them. They are against photo ID of voters and fighting for the rights of non-citizens to vote. Democrat is synonym for corruption. In Minnesota, fraud scandal reached $9 billion. Mostly for Medicaid. New York Medicaid fraud could be 5 times more. Iran has been chanting," Death to America" for 47 years. Our Democrats are also chanting the same line for about 10 years. Democrats love to burn American flag and claim that it is their freedom of expression. Most Democrats think that Cuba is a better place than the USA.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക