
തിരുവനന്തപുരം: ഇസ്രയേലിൽ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ എസ് എസ് ഭവനിൽ സുരേഷ് സുന്ദരേശൻ (42) ആണ് മരിച്ചത്. ടെൽ അവീവിൽ നിർമാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു സുരേഷ്. മരണവിവരം ഇസ്രയേലിലുള്ള മലയാളി കൂട്ടായ്മയാണ് ബന്ധുക്കളെ അറിയിച്ചത്. എന്നാൽ മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
താമസ സ്ഥലത്ത് നിന്ന് പച്ചക്കറി സാധനങ്ങള്‍ വാങ്ങാൻ പോകുന്നു എന്നാണ് ബന്ധുക്കള്‍ക്ക് അവസാനം അയച്ച ശബ്ദസന്ദേശത്തിൽ സുരേഷ് പറഞ്ഞത്. പുറത്ത് ബോംബിങ് നടക്കുന്നുണ്ടെന്നും പറഞ്ഞിരുന്നതായി ബന്ധുക്കൾ പറയുന്നു. ഈ മാസം 17ന് ആണ് അവസാനമായി സുരേഷ്ബ ന്ധുക്കളുമായി സംസാരിച്ചത്. അതിന് ശേഷം സുരേഷിനെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. ഫോണിൽ സംസാരിച്ചപ്പോൾ താൻ ജോലിചെയ്യുന്ന ഭാഗത്ത് സംഘർഷാവസ്ഥയുണ്ടെന്ന് പറഞ്ഞിരുന്നു.
സംഭവത്തിന്റെ കൂടുതൽ വിവരങ്ങള്‍ ലഭിക്കാനായി എംബസി അധികൃതരെ സമീപിച്ചിരിക്കുകയാണ് കുടുംബം. രണ്ടു വർഷമായി ഇസ്രയേലിൽ ജോലി ചെയ്ത് വരികയാണ് സുരേഷ്. ഭാര്യ ചിത്രയ്ക്ക് കുവൈറ്റിലാണ് ജോലി. രണ്ട് കുട്ടികളുണ്ട്. ഇവർ ഏഴ്, അഞ്ച് ക്ലാസുകളിൽ പഠിക്കുകയാണ്.
ഒരു വർഷം മുൻപാണ് സുരേഷ് ഇസ്രയേലിലേക്ക് ജോലിക്ക് പോയത്. ലേബർ വിസയിലായിരുന്നു യാത്ര. ആറുമാസം മുമ്പ് സുരേഷ് മാതാവ് മരണപ്പെട്ട സമയത്ത് നാട്ടിൽ വന്നിരുന്നു.
ഫോണിൽ സംസാരിച്ചപ്പോൾ താൻ ജോലിചെയ്യുന്ന ഭാഗത്ത് സംഘർഷാവസ്ഥയുണ്ടെന്ന് പറഞ്ഞിരുന്നു