
സോഷ്യൽ മീഡിയയിലെ താരം ദിയ കൃഷ്ണയും കുടുംബവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയ, തന്റെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രിയെ കണ്ടതിന്റെ സന്തോഷം ഇൻസ്റ്റാഗ്രാമിലൂടെയാണ് ആരാധകരെ അറിയിച്ചത്. സന്ദർശനത്തിനിടെ ദിയയുടെ മകൻ നിയോം അശ്വിൻ കൃഷ്ണയെ (ഓമി) പ്രധാനമന്ത്രി ലാളിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
പിന്നാലെ, ഓമിക്കൊപ്പമുള്ള ചിത്രം പ്രധാനമന്ത്രി തന്റെ ഔദ്യോഗിക പേജിലും പങ്കുവെച്ചു. “യുവ സുഹൃത്തിനൊപ്പം” എന്ന അടിക്കുറിപ്പോടെ മോദി പോസ്റ്റ് ചെയ്ത ചിത്രത്തിലെ കുട്ടി ആരാണെന്ന് തിരഞ്ഞ് നിരവധി പേരാണ് കമന്റ് ബോക്സിലെത്തിയത്.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ‘ഫാൻ മൊമെന്റ്’ എന്നാണ് ദിയ ഈ കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രിക്കൊപ്പം ഒരു മണിക്കൂറോളം ചെലവഴിക്കാൻ സാധിച്ചുവെന്നും, ഈ അവിസ്മരണീയമായ അവസരം ഒരുക്കിത്തന്നതിന് അച്ഛൻ കൃഷ്ണകുമാറിനോട് നന്ദി പറയുന്നതായും ദിയ കുറിച്ചു. എന്നും താൻ മോദിയുടെ വലിയൊരു ആരാധികയായിരിക്കുമെന്നും ദിയ കൂട്ടിച്ചേർത്തു