Image

മനസ് മടുത്ത് പോകുന്ന ആളല്ല താന്‍, എല്ലാം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിലെടുക്കും; സതീശനുമായി ശത്രുത ഉണ്ടെന്ന് വരുത്താന്‍ ശ്രമം ഉണ്ടായെന്നും കെ സുധാകരൻ

Published on 21 March, 2026
 മനസ് മടുത്ത് പോകുന്ന ആളല്ല താന്‍, എല്ലാം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിലെടുക്കും; സതീശനുമായി ശത്രുത ഉണ്ടെന്ന് വരുത്താന്‍ ശ്രമം ഉണ്ടായെന്നും  കെ സുധാകരൻ

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരം പിടിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ഇടത് കോട്ടകള്‍ കോണ്‍ഗ്രസ് പിടിച്ചെടുക്കുമെന്നും എല്‍ഡിഎഫ് മൂന്നാം തവണയും വരില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. മനസ് മടുത്ത് പോകുന്ന ആളല്ല താനെന്നും സംഭവിച്ചതെല്ലാം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ എടുക്കുന്നുവെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. സീറ്റ് സംബന്ധിച്ചുണ്ടായ ചര്‍ച്ചയേയും വിവാദങ്ങളേയും കുറിച്ചാണ് കെ സുധാകരന്റെ പ്രതികരണം

പാര്‍ട്ടി നേതാക്കള്‍ തന്നെ ഉപദേശിച്ചുവെന്നും അത് അംഗീകരിക്കാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നും സുധാകരന്‍ പ്രതികരിച്ചു. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകണമെന്ന് ആഗ്രഹിച്ചുവെന്നാണ് കണ്ണൂര്‍ സീറ്റിനെ ചൊല്ലിയുള്ള വിവാദത്തെ കുറിച്ചുള്ള കെ സുധാകരന്റെ പ്രതികരണം.

രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചിരുന്നുവെന്നും അവര്‍ക്കും പരിമിതികള്‍ ഉണ്ടായിരുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു. നിയമസഭയിലേക്ക് മത്സരിക്കാമെന്ന് വാഗ്ദാനം ഉണ്ടായിരുന്നില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. വി ഡി സതീശനുമായി പ്രശ്‌നമില്ലെന്നും സതീശന്‍ കടുത്ത നിലപാടൊന്നും സ്വീകരിച്ചില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. 

സതീശനുമായി ശത്രുത ഉണ്ടെന്ന് വരുത്താന്‍ ശ്രമം ഉണ്ടായിയെന്നും നല്ല ഉപദേശം നല്‍കുന്ന നേതാവാണ് എ കെ ആന്റണിയെന്നും വിവാദങ്ങള്‍ക്കിടെ രണ്ടുതവണ ആന്റണി വിളിച്ചിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിനായി പരമാവധി ഇടങ്ങളില്‍ പ്രചാരണത്തിന് പോകുമെന്നും കണ്ണൂര്‍ എംപി കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക