
കണ്ണൂർ: പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ സിപിഐഎം വി. കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചുനീക്കി. ഓഫീസ് മാറ്റണമെന്ന് സ്ഥലമുടമ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്ന് കുഞ്ഞികൃഷ്ണൻ ആരോപിച്ചു. കോത്തായി മുക്കിൽ നിർമ്മാണം ആരംഭിച്ച താൽക്കാലിക ഓഫീസാണ് ഇത്തരത്തിൽ നീക്കം ചെയ്തത്.
തങ്ങൾക്കൊപ്പം നിന്നാൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് സ്ഥലം ഉടമയെ ചിലർ ഭീഷണിപ്പെടുത്തിയതായി കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യത്തെ അട്ടിമറിക്കുന്ന നീക്കമാണിതെന്നും മറ്റാർക്കും തങ്ങൾ കാരണം ബുദ്ധിമുട്ടുണ്ടാകരുത് എന്ന് കരുതിയാണ് ഓഫീസ് ഒഴിഞ്ഞുമാറാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.