Image

റിപ്പോർട്ടർമാർക്കു പെന്റഗൺ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഭരണഘടനാ ലംഘനമെന്നു കോടതി (പിപിഎം)

Published on 21 March, 2026
 റിപ്പോർട്ടർമാർക്കു പെന്റഗൺ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഭരണഘടനാ ലംഘനമെന്നു കോടതി (പിപിഎം)

വാർത്താ സ്ഥാപനങ്ങൾക്ക് പെന്റഗൺ ചുമത്തിയ നിയന്ത്രണങ്ങൾ ഫസ്റ്റ് അമെൻഡ്മെന്റിന്റെ ലംഘനമാണെന്നു ഡി സി ഡിസ്‌ട്രിക്‌ട് കോർട്ട് ഫെഡറൽ ജഡ്‌ജ്‌ പോൾ ഫ്രൈഡ്മാൻ വിധിച്ചു. പരാതി നൽകിയ 'ന്യൂ യോർക്ക് ടൈംസ്' പത്രത്തിന്റെ ഏഴു ലേഖകർക്കു പാസുകൾ തിരിച്ചു കൊടുക്കാൻ കോടതി ഉത്തരവിട്ടു.

പെന്റഗൺ നയം അസ്വീകാര്യമാണെന്നു ചൂണ്ടിക്കാട്ടി ഈ ഏഴു പേർ പാസ് മടക്കി കൊടുത്തതാണ്. മാധ്യമ പ്രവർത്തകരിൽ നിന്നു സുരക്ഷാ ഭീഷണി ഉണ്ടാവുന്നു എന്ന ന്യായമാണ് പെന്റഗൺ നിരോധനത്തിനു കാരണമാക്കിയത്.

എന്നാൽ പെന്റഗൺ ആവശ്യപ്പെടുന്ന റിപ്പോർട്ടുകൾ മാത്രം എഴുതി കൊടുക്കുന്ന റിപ്പോർട്ടർമാർ മതിയെന്ന സമീപനമാണ് നിയന്ത്രണത്തിനു കാരണമെന്നു ജഡ്‌ജ്‌ ഫ്രൈഡ്മാൻ ചൂണ്ടിക്കാട്ടി. അത് അമിതാധികാര പ്രയോഗമാണെന്ന ടൈംസിന്റെ വാദം അദ്ദേഹം അംഗീകരിച്ചു.

വാർത്താ മാധ്യമങ്ങൾക്കു മേൽ കർശന നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങൾക്ക് ഇതൊരു തിരിച്ചടിയായി. സി ബി എസ് ന്യൂസ്, എ ബി സി ന്യൂസ് എന്നിവ ട്രംപ് കൊണ്ടുവന്ന കേസുകളിൽ $16 മില്യൺ നൽകേണ്ടി വന്നിരുന്നു.

മാധ്യമ പ്രവർത്തകർക്കു ഒന്നാം ഭേദഗതിയുടെ സംരക്ഷണം ഇല്ലെന്ന പെന്റഗൺ വാദം ജഡ്‌ജ്‌ തള്ളി. "എന്തു കൊണ്ട്, എന്തു കൊണ്ട് ?" അദ്ദേഹം ചോദിച്ചു.

ഗവൺമെന്റ് അപ്പീൽ പോകുമോ എന്നു വ്യകതമല്ല.

Judge rules Pentagon curbs on reporters illegal 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക