
ഇറാനെതിരായ ആക്രമണങ്ങൾ യുഎസ്-ഇസ്രയേലി സഖ്യം നിർത്തിയില്ലെങ്കിൽ ലോകമൊട്ടാകെ ടൂറിസം കേന്ദ്രങ്ങളിൽ ആക്രമണം നടത്തുമെന്നു സൈനിക വക്താവ് ജനറൽ അബോൾഫസൽ ശേഖർചി ഭീഷണിപ്പെടുത്തി. "ഇറാന്റെ ശത്രുക്കൾക്കു ടൂറിസം കേന്ദ്രങ്ങൾ സുരക്ഷിതം ആയിരിക്കില്ല," സ്റ്റേറ്റ് ടി വിയിൽ അദ്ദേഹം പറഞ്ഞു.
"പാർക്കുകൾ, ഉല്ലാസകേന്ദ്രങ്ങൾ, ടൂറിസ്റ്റ് ഹബ്ബുകൾ എന്നിവയെല്ലാം നിങ്ങൾക്കു സുരക്ഷിതമാവില്ല."
യുഎസിൽ സ്പ്രിംഗ് ആരംഭിച്ചതോടെ ആളുകൾ ടൂറിസ്റ്റു കേന്ദ്രങ്ങളിൽ എത്തി തുടങ്ങിയ സമയമാണിത്. ഇറാന്റെ ആക്രമണം മിഡിൽ ഈസ്റ്റിനു അപ്പുറത്തേക്കും വ്യാപിക്കുമെന്ന ആശങ്ക അസ്ഥാനത്തല്ല.
Iran threatens hit on tourist spots