Image

കെ സുധാകരന്റെ വീട്ടിലെത്തി ടികെ ഗോവിന്ദന്‍ ; ഷാൾ അണിയിച്ച് സ്വീകരണം

Published on 20 March, 2026
കെ സുധാകരന്റെ വീട്ടിലെത്തി ടികെ ഗോവിന്ദന്‍ ; ഷാൾ അണിയിച്ച് സ്വീകരണം

കണ്ണൂര്‍: പാര്‍ട്ടി വിട്ട സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടികെ ഗോവിന്ദന്‍ കെ സുധാകരന്‍ എംപിയെ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് ഗോവിന്ദന്‍  കെ സുധാകരന്റെ നടാലിലെ വീട്ടിലെത്തിയത്. കെ സുധാകരന്‍ എംപി ഗോവിന്ദന്‍ മാസ്റ്ററെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. ഏകദേശം അര മണിക്കൂറോളം ഇരുവരും അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച്ച നടത്തി. ഇതിനു ശേഷമാണ് പിരിഞ്ഞത്.

ടി കെ ഗോവിന്ദന് കെ സുധാകരന്‍ പിന്തുണ വാഗ്ദാനം ചെയ്തു. തളിപ്പറമ്പില്‍ വിജയിക്കാനായി എന്തുവേണമെങ്കിലും ചെയ്യാമെന്ന് കെ സുധാകരന്‍ അദ്ദേഹത്തിന് ഉറപ്പ് നല്‍കുകയും ചെയ്തു

തളിപ്പറമ്പില്‍ യുഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് ടികെ ഗോവിന്ദന്‍ മാസ്റ്റര്‍. എന്നാല്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളും ഒരു മണ്ഡലം നേതാവും ഇവിടെ പത്രിക സമര്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ കാര്യത്തില്‍ സുധാകരന്റെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് ടികെ ഗോവിന്ദന്‍  എത്തിയതെന്നാണ് സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക