Image

തിരുവനന്തപുരത്ത് അപ്രതീക്ഷിത നീക്കവുമായി എൽഡിഎഫ്; നടന്‍ സുധീർ കരമന സ്ഥാനാർഥിയായേക്കും

Published on 20 March, 2026
തിരുവനന്തപുരത്ത് അപ്രതീക്ഷിത നീക്കവുമായി എൽഡിഎഫ്; നടന്‍  സുധീർ കരമന സ്ഥാനാർഥിയായേക്കും

തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ നടന്‍ സുധീര്‍ കരമന എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് സാധ്യത. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകുമെന്നും സൂചനയുണ്ട്.

മുന്‍ മന്ത്രി ആന്റണി രാജുവിന് അയോഗ്യത വന്നതോടെയാണ് എൽഡിഎഫിന്റെ നീക്കം. ആന്റണി രാജു ചില സ്ഥാനാർത്ഥികളെ നിർദേശിച്ചിരുന്നുവെന്നാണ് വിവരം. എന്നാൽ അവയൊന്നും പരിഗണിച്ചില്ലെന്നാണ് സൂചന. തുടർന്നാണ് സുധീർ കരമനയിലേക്ക് എത്തിയത്.

സുധീർ കരമനയെ സ്ഥാനാർത്ഥിയാക്കുന്ന കാര്യത്തിൽ സിപിഐഎം – ജനാധിപത്യ കേരള കോൺഗ്രസ് ധാരണയായതായാണ് വിവരം. സുധീർ കരമനയുടെ മറുപടിയും പോസിറ്റീവെന്നാണ് സൂചനകൾ. പൊതുസമ്മതനായ സ്ഥാനാർത്ഥി എന്ന നിലയിലാണ് സുധീർ കരമനയെ നിശ്ചയിച്ചത്. ഇന്നോ നാളെ ഉച്ചയ്ക്ക് മുമ്പോ തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കുമെന്നാണ് വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക