
കണ്ണൂർ: ഡൽഹിയിൽ നിന്നും കണ്ണൂരിലെത്തിയ മുൻ കെപിസിസി അധ‍്യക്ഷൻ കെ. സുധാകരന് കണ്ണൂരിൽ വൻ സ്വീകരണം. പുലർച്ചയോടെ കണ്ണൂരിലെത്തിയ സുധാകരന് മുഹമ്മദ് ഷമ്മാസിന്‍റെയും റിജിൽ മാക്കുറ്റിയുടെയും നേതൃത്വത്തിൽ പ്രവർത്തകർ വമ്പിച്ച സ്വീകരണമാണ് ഒരുക്കിയത്. മട്ടന്നൂര്‍ വിമാനത്താവളത്തില്‍ എത്തിയ സുധാകരനെ സ്വീകരിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഇവിടെയെത്തിയത്.
ക്ഷീണിതനാണെന്നും പ്രതികരിക്കാനില്ലെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുദ്രവാക‍്യം വിളികളോടെ അണികൾ സുധാകരനെ വരവേറ്റു. മാധ‍്യമങ്ങളോട് പ്രതികരിക്കാതെ പ്രവർത്തകരുടെ അകമ്പടിയോടെ സുധാകരൻ വിമാനത്താവളത്തിൽ നിന്നും മടങ്ങി.