Image

ബിജെപിയിൽ ചേരുമെന്ന വാർത്ത ശുദ്ധ അസംബന്ധം, രാഷ്ട്രീയ എത്തിക്‌സ് ഉളള ആളാണ് ഞാൻ: പിണറായി സർക്കാരിനെ താഴെ ഇറക്കിയിരിക്കും; കെ. സുധാകരൻ

Published on 20 March, 2026
 ബിജെപിയിൽ ചേരുമെന്ന വാർത്ത ശുദ്ധ അസംബന്ധം, രാഷ്ട്രീയ എത്തിക്‌സ് ഉളള ആളാണ് ഞാൻ:  പിണറായി സർക്കാരിനെ താഴെ ഇറക്കിയിരിക്കും; കെ. സുധാകരൻ

  ബിജെപിയിൽ ചേരുന്നുവെന്ന വാർത്തകൾ അസംബന്ധമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും സാഹചര്യങ്ങൾകൊണ്ട് അതിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

പേരാവൂരിലും കണ്ണൂരിലും പ്രചാരണത്തിനിറങ്ങുമെന്നും പാർട്ടിയിലെ ഒരു കുട്ടിയെപ്പോലും തോൽപ്പിക്കാൻ താൻ ശ്രമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി പുറത്തു വന്നതിന് ശേഷമുളള ആദ്യ പ്രതികരണമാണിത്.

ബിജെപിയിൽ ചേരുമെന്ന വാർത്ത ശുദ്ധ അസംബന്ധം. മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നു. സാഹചര്യങ്ങൾ കൊണ്ട് കഴിഞ്ഞില്ല. അതിൽ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല. പാർട്ടിയിലെ ഒരു കുട്ടിയെപ്പോലും തോൽപ്പിക്കാൻ ശ്രമിക്കില്ല. കോൺഗ്രസ് മിന്നും വിജയം നേടും. ബിജെപിയിൽ പോകുന്ന കാര്യം ഇന്ന് വരെ ആലോചിച്ചിട്ടില്ല. ഇനി അങ്ങനെ ആലോചിക്കുകയുമില്ല. രാഷ്ട്രീയ എത്തിക്‌സ് ഉളള ആളാണ് ഞാൻ. പിണറായി സർക്കാരിനെ എങ്ങനെയെങ്കിലും താഴെ ഇറക്കിയിരിക്കും’ കെ. സുധാകരൻ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക