
മിഡിൽ ഈസ്റ്റിലെ യുദ്ധം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു പറ്റിയ ഏറ്റവും വലിയ പിഴവാണെന്നു യുഎസ്-ഇറാൻ ആണവ ചർച്ചകളിൽ മധ്യസ്ഥത വഹിച്ച ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദി പറഞ്ഞു. യുദ്ധം ഉടൻ അവസാനിപ്പിക്കാൻ സഖ്യരാഷ്ട്രങ്ങൾ ട്രംപിന്റെ മേൽ സമ്മർദം ചെലുത്തണമെന്നു അദ്ദേഹം 'ദ ഇക്കണോമിസ്റ്റി'ൽ എഴുതിയ ലേഖനത്തിൽ നിർദേശിച്ചു.
"ഇത് അമേരിക്കയുടെ യുദ്ധമല്ല," അദ്ദേഹം കുറിച്ചു. ഇസ്രയേലിന്റെ ആവശ്യങ്ങൾക്കു പൂർണമായി നിന്നു കൊടുത്തതിനു ട്രംപിനെ അദ്ദേഹം വിമർശിച്ചു. "യുഎസ് വിദേശകാര്യ നയത്തിനു മേൽ ട്രംപിനു നിയന്ത്രണം നഷ്ടപ്പെട്ടു. ഇസ്രയേലിന്റെ പ്രേരണയ്ക്കു വഴങ്ങിയാണ് ട്രംപ് യുദ്ധത്തിനു പോയത്."
ഈ യുദ്ധം ഒരു മഹാദുരന്തമാണെന്നു അൽബുസൈദി പറഞ്ഞു. ഏറ്റവും വിപുലമായ ചർച്ചകൾ ഫലം കണ്ടു എന്ന ധാരണയിൽ പിരിഞ്ഞു മണിക്കൂറുകൾക്കുള്ളിൽ ആ സമാധാന സാധ്യത തല്ലിക്കെടുത്തി യുഎസും ഇസ്രയേലും യുദ്ധം ആരംഭിച്ചു. നിയമവിരുദ്ധമായ യുദ്ധം.
ഫെബ്രുവരിയിൽ ജനീവയിൽ നടന്ന ചർച്ചകളിൽ ധാരണയുടെ വക്കിലെത്തിയെന്നു അൽബുസൈദി പറയുമ്പോൾ ബ്രിട്ടന്റെ നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ജോനാഥൻ പവലും അത് ശരിവയ്ക്കുന്നു. ഇറാൻ ഏറെ വഴങ്ങിയിരുന്നു.
ആയത്തൊള്ള ഖമേനായിയെ വധിച്ചാലുടൻ ഇറാൻ നിരുപാധികം കീഴടങ്ങുമെന്നു ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ട്രംപിന്റെ തെറ്റിദ്ധരിപ്പിച്ചു. "എന്നാൽ അത് അമേരിക്കൻ ഭരണകൂടത്തിന്റെ ഏറ്റവും പിഴച്ച കണക്കുകൂട്ടലായി," അൽബുസൈദി പറഞ്ഞു.
Oman lashes out against US, Israel over war