Image

യുഎസ് കമ്മീഷൻ റിപ്പോർട്ട് അമേരിക്കൻ ഹിന്ദുക്കൾക്ക് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നു എഎച്ച്എഡി

Published on 20 March, 2026
യുഎസ് കമ്മീഷൻ റിപ്പോർട്ട് അമേരിക്കൻ ഹിന്ദുക്കൾക്ക് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നു എഎച്ച്എഡി

യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ഇന്ത്യയിലെ ഹിന്ദു സംഘടനകളുടെ 20 വർഷത്തെ പ്രവർത്തനം വിലയിരുത്തി അവരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ടു നൽകിയ റിപ്പോർട്ടിനോടു ഹിന്ദുപാക്റ്റിന്റെ സംരംഭമായ അമേരിക്കൻ ഹിന്ദൂസ് എഗെയിൻസ്റ്റ് ഡിഫമേഷൻ (എഎച്ച്എഡി) പ്രതികരിച്ചു.

ആർ എസ് എസ് പോലുള്ള സംഘടനകളുടെ രണ്ടു പതിറ്റാണ്ടിലെ (2007–2026) പ്രവർത്തനം വിലയിരുത്തിയ യുഎസ് കമ്മീഷൻ നിരീക്ഷണത്തിന്റെ പരിധി കടന്നു ശിക്ഷ ശുപാർശ ചെയ്യുകയാണെന്നു എഎച്ച്എഡി ചൂണ്ടിക്കാട്ടി. ആർ എസ് എസിനെതിരെ ഉപരോധം ഏർപെടുത്തണമെന്നു കമ്മീഷൻ ആവശ്യപ്പെടുന്നു. ഇന്ത്യയിൽ സ്വാധീനമുള്ള സംഘടന എന്നു മാത്രം വിലയിരുത്തിയ ആർ എസ് എസിനെ ശിക്ഷിക്കണം എന്ന ശുപാർശ 20 വർഷത്തിൽ ഇതാദ്യമാണ്.

ആർ എസ് എസ് അതുല്യമായ സാമൂഹ്യ സേവനവും വിദ്യാഭ്യാസ പ്രവർത്തനങ്ങളും നടത്തുകയും ദുരിതാശ്വാസം എത്തിക്കയും ചെയ്യുന്ന സംഘടനയാണെന്നു എഎച്ച്എഡി ചൂണ്ടിക്കാട്ടി. സാംസ്‌കാരിക പ്രവർത്തനങ്ങളുമുണ്ട്.

എന്നാൽ ആർ എസ് എസിനു ഉപരോധം ഏർപ്പെടുത്തണം എന്ന ശുപാർശ മൂലം അമേരിക്കയിലെ ഹിന്ദുക്കൾക്ക് ചാരിറ്റി, സാംസ്‌കാരിക പ്രവർത്തനങ്ങൾ എന്നിവ നടത്താൻ തടസമുണ്ടാവും. ക്ഷേത്രങ്ങൾക്കും ചാരിറ്റി സംഘടനകൾക്കും മറ്റും അത് വലിയ ബുദ്ധിമുട്ടുണ്ടാക്കും.

യുഎസ് കമ്മീഷന്റെ റിപ്പോർട്ടിൽ ഉൾക്കൊള്ളുന്ന ഗൗരവമായ പ്രത്യാഘാതങ്ങളെ കുറിച്ച് നയങ്ങൾക്കു രൂപം നൽകുന്നവരെയും മാധ്യമങ്ങളെയും ജനങ്ങളെയും ധരിപ്പിക്കാനാണ് ഈ ഗവേഷണ റിപ്പോർട്ട് പുറത്തിറക്കുന്നതെന്നു ഹിന്ദുപാക്‌ട് സ്ഥാപകൻ അജയ് ഷാ പറഞ്ഞു.

കമ്മീഷൻ ശുപാർശകൾ വിദേശനയ ചർച്ചകളിൽ മാത്രം ഒതുങ്ങുന്നില്ല എന്നും അവ സാധാരണ അമേരിക്കൻ ഹിന്ദുക്കളുടെയും അവരുടെ സ്ഥാപനങ്ങളുടെയും യുഎസിലെ അംഗീകാരബോധത്തിന്റെയും മേൽ സ്വാധീനം ചെലുത്താമെന്നും അജയ് ഷാ അഭിപ്രായപ്പെട്ടു.

 

Join WhatsApp News
മത്തായി R N 2026-03-20 06:15:32
മനുഷ്യരെയും മതങ്ങളെയും തമ്മിൽ അടുപ്പിക്കുന്ന ഇത്തരം തീവ്രവാദ സെമി മിലിറ്ററി സംഘടനകളെ നിരോധിക്കണം. ഇന്ത്യയിലും അമേരിക്കയിലും ഒക്കെ നിരോധിക്കണം. അവരുടെ വളർച്ചയ്ക്കായി ഒരു ഫണ്ടിങ്ങും അമേരിക്കയിൽ നിന്ന് ദയവായി അയക്കരുത്.
andrew 2026-03-20 10:31:52
ഗീതയും ഉപനിഷത്തുക്കളുമൊക്കെ വളരെ മഹത്തായ തത്വ ചിന്തകളാണ് എന്ന് പല ടൌണിലും സെമിനാറുകൾ നടത്തി അമേരിക്കൻ വെള്ളക്കാരെ പഠിപ്പിച്ചതും ഹിന്ദു സംഘടനകളാണ്. അപ്പോൾ വെള്ളക്കാർ 'ഹിന്ദുയിസം' കൂടുതൽ പഠിച്ചു. അപ്പോൾ അവർ ഗീതോപദേശം മഹാഭാരത യുദ്ധത്തിന്റെ ഭാഗമാണെന്ന് അവർക്കു മനസ്സിലായി. മഹാഭാരതയുദ്ധം; ഹോമറിൻറ്റെ Iladൻറ്റെ കോപ്പി എന്ന് മനസിലായി. ഗീതയിലെ അന്തിമ സമാദാനം പൂർണ്ണ നാശത്തിനുശേഷമാണ് എന്ന് വെള്ളക്കാർ മനസ്സിലാക്കി. ടി സ് എലിയറ്റിൻറ്റെ ദി വേസ്റ്റ് ലാൻഡ് കവിതപോലെ, ഹിരോഷിമ, നാഗസാക്കി; അണുബോബ് സ്പോടനത്തിനുശേഷമുള്ള അവസ്ഥ. അതൊക്കെ മറച്ചുവെക്കുവാൻ ഹിന്ദുയിസം എന്നാൽ സനാതനം ആണെന്ന് ഹിന്ദു വാദികൾ പറഞ്ഞു. ഇന്ത്യയിൽ എന്ന് എവിടെയാണ് മനുഷ്യന് ഗുണകരമായ അവസ്ഥ ഉണ്ടായിരുന്നത്. ''ലോക സമസ്താ സുഖിനോ ഭവന്തു ''- എപ്പോൾ ആണ്? പശുക്കളും ബ്രാഹ്മണരും ക്ഷേമമായി കഴിയുന്ന അവസ്ഥ. ഇന്ത്യൻ തത്വചിന്ത സാഹിത്യം ട്രാൻസിലേറ്റ് ചെയ്ത മാക്‌സ് മുള്ളർ ഭാര്യക്ക് എഴുതിയ കത്തിൽ പറയുന്നു,'' ഇ പുസ്തകങ്ങൾ പ്രസിദ്ധികരിക്കുമ്പോൾ; ബ്രാഹ്മണരുടെയും ഹിന്ദു പുരോഹിതരുടെയും കാപട്യങ്ങളും നീചത്തവും മറ്റുള്ളവർക്ക് ബോധ്യമാകും''- അതേ! ഇന്നത്തെ മനുഷ്യർ ഗീതയും ഉപനിഷത്തുമൊക്കെ നേരിട്ട് വായിക്കുന്നു. വായനക്കാരൻറ്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കാൻ ബ്രാഹ്മണർക്കു സാദിക്കുന്നുമില്ല. !!! { the above comments are open for further discussions}-andrew [gracepub@yahoo.com]
andrew 2026-03-20 10:43:05
സനാതന ധർമ്മം കാപട്യമോ?; ഹിന്ദുയിസത്തെ വെള്ളപൂശലോ ??? സനാതന ധർമ്മം = ഹിന്ദുമതം ????? എന്ന് എവിടെയാണ് സനാതന ധർമ്മ നിലവിൽ ഉണ്ടായിരുന്നത്. സനാതന ധർമ്മയുടെ പുസ്തകങ്ങൾ ഏതൊക്കെ?. എന്താണ് ഹിന്ദുയിസവും സനാതനവും തമ്മിൽ ഉള്ള വെത്യാസം ??? ചർച്ചകൾ ക്ഷണിക്കുന്നു. '': വേദഗ്രന്ഥങ്ങൾ ആഴമേറിയതും പ്രതീകാത്മകവുമാണ്. വായനയിലൂടെ മാത്രം അവയെ പഠിക്കുവാൻ സാധിക്കില്ല. അതിനാൽ ഒരു ഗുരുവിലൂടെ പഠിച്ചാൽ മാത്രമേ അവയെ പൂർണ്ണമായി ഗ്രഹിക്കാൻ സാധിക്കയുള്ളു എന്നാണ് സനാതനം അനുശാസിക്കുന്നത്.'' - അങ്ങനെയെങ്കിൽ; സനാതനം പഴയ ഗുരുകുല പാഠശാലയിൽ ഒതുങ്ങിയില്ലേ??? സനാതനത്തെ വിമർശിച്ചാൽ എന്തുകൊണ്ടാണ് അത് ഹിന്ദുവിമർശനം എന്ന് വിലപിക്കുന്നത്? ഹിന്ദുയിസത്തെയോ സനാതനത്തെയോ വിമർശിച്ചാൽ അതെങ്ങനെ രാജ്യദ്രോഹം ആണെന്ന് വാദിക്കുന്നത്?. സനാതനത്തെയോ ഹിന്ദുയിസത്തെയോ വിമർശിച്ചാൽ; അവർ ജനിച്ച നാടായ ഇന്ത്യ വിട്ടുപോകാൻ പറയുന്നത് ഏതു സനാതന ധർമ്മമാണ്. ഹിന്ദുയിസമെന്നാൽ രാജ്യസ്നേഹമോ, അതോ ദേശീയ വാദമോ?? എന്ന് എവിടെയാണ് സനാതന ധർമ്മം ഉണ്ടായിരുന്നത്?: ചരിത്ര, വീക്ഷണത്തിൽ; സനാതനത്തെ ഹിന്ദുയിസത്തിൽ നിന്നും വേറിട്ട് കാണുവാൻ സാധിക്കില്ല. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നൂറ്റാണ്ടുകളായി നിലവിലുണ്ടായിരുന്ന ആചാര അനുഷ്ട്ടാന പാരമ്പര്യങ്ങളുടെ സമാഹാരമാണ് സനാതന ധർമ്മം എന്നാണ് സനാതനികൾ അവകാശപ്പെടുന്നത്. സനാതനത്തിനു തുടക്കം ഇല്ല, ക്രമേണ നിലവിൽവന്ന ജീവിതരീതിയാണ്, എന്നൊക്കെ അവകാശപ്പെടുമ്പോൾ സനാതനവും ഹിന്ദുമതവും തമ്മിൽ എന്ത് വിത്യാസം. 'ഹിന്ദുമതം'-എന്നൊരു മതമില്ല അത് ബ്രിട്ടീഷ്‌കാർ ഉണ്ടാക്കിയത് എന്ന് പരാതി പറയുന്നതിന് പകരം എന്തുകൊണ്ട് പേര് മാറ്റുന്നില്ല. ''ഭാരതമതം''-എന്നത് കുറേകൂടി ഉചിതമല്ലേ. ഹിന്ദുമതിലെ ദുരാചാരങ്ങളെ വെള്ളപൂശി മറക്കുവാൻ ഉണ്ടാക്കിയ ഒരു പദ്ധതിയായിട്ടേ സനാതന ധർമ്മത്തെ കാണുവാൻ സാധിക്കുന്നുള്ളൂ. -andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക