
കണ്ണൂർ ധർമ്മടത്ത് നാമനിർദേശ പത്രിക സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം നേതാക്കൾക്കൊപ്പമെത്തിയാണ് തലശ്ശേരി സബ് റജിസ്ട്രാർ ഓഫിസിൽ പത്രിക സമർപ്പിച്ചത്. റിട്ടേണിങ് ഓഫിസർ സച്ചിൻ കൃഷ്ണയ്ക്കാണ് പത്രിക സമർപ്പിച്ചത്.
15 മിനിറ്റുകൊണ്ട് നടപടികൾ പൂർത്തിയാക്കി പിണറായി മടങ്ങി. പറയാനുണ്ട്, പിന്നെപ്പറയാം എന്നാണ് മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. തുടർന്ന് അദ്ദേഹം മലപ്പുറത്തേക്ക് യാത്ര തിരിച്ചു. ധർമ്മടത്ത് വീടുകൾ കയറിയുള്ള പ്രചാരണമടക്കം നിശ്ചയിച്ചിട്ടുണ്ട്. ജില്ലയിലുടനീളം സിപിഎമ്മിന്റെ പ്രചാരണ പരിപാടികളും സംഘടിപ്പിച്ചിരിക്കുകയാണ്.
മൂന്നാം തവണയാണ് പിണറായി വിജയൻ ധർമടത്ത് മത്സരിക്കുന്നത്. ഇതിന് മുമ്പ് മൂന്ന് തവണ കൂത്തുപറമ്പിലും ഒരു തവണ തളിപ്പറമ്പിലും മത്സരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. അബ്ദുൽ റഷീദാണ് ധർമടത്ത് യുഡിഎഫ് സ്ഥാനാർഥി